Latest News

ആ സമയങ്ങളില്‍ എന്റെ സിനിമകളോ പാട്ടുകളോ പോലും കാണാറില്ലായിരുന്നു; ജീവിതത്തില്‍ സംഭവിച്ചത് എന്തൊക്കെ; പത്തുവര്‍ഷത്തിന് ശേഷം നയന്‍താരയുടെ ആദ്യ അഭിമുഖം പുറത്ത്

Malayalilife
 ആ സമയങ്ങളില്‍ എന്റെ സിനിമകളോ പാട്ടുകളോ പോലും കാണാറില്ലായിരുന്നു; ജീവിതത്തില്‍ സംഭവിച്ചത് എന്തൊക്കെ; പത്തുവര്‍ഷത്തിന് ശേഷം നയന്‍താരയുടെ ആദ്യ അഭിമുഖം പുറത്ത്

ലയാളിയാണെങ്കിലും തമിഴ്‌നാടിന്റെ സ്വത്താണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരം അവസനാമായി മലയാളത്തിലേക്ക് എത്തിയത് നിവിന്‍പോളി നായകനായ ലൗ ആക്ഷന്‍ഡ്രാമയിലാണ്. ചിത്രം കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും വിജയ പ്രദര്‍ശനം തുടരുമ്പോള്‍ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ് നയന്‍താര.

വോഗ് ഇന്ത്യ മാഗസിനാണ് നയന്‍താര അഭിമുഖം നല്‍കിയിരിക്കുന്നത്. വിജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്നാണ് നയന്‍താര മനസുതുറന്നിരിക്കുന്നത്. നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാവുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത് എന്ന് നയന്‍താര പറയുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടി നയന്‍താര ചൂണ്ടിക്കാട്ടുന്നുണ്ട്. ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ് എന്നാണ് താരം വ്യക്തമാക്കുന്നത്.  ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരാറുണ്ടെന്ന് താരം പറയുന്നു. സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ്ങ് റോളിലേക്ക് എത്തിയിട്ടില്ലെന്നും പുരുഷന്‍മാരാര്‍ക്കാണ് എപ്പോഴും അധികാരമെന്നും താരം പറയുന്നു. അതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു പറയാന്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും കഴിയുന്നില്ലെന്നും അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ടെന്നും നമ്മള്‍ പറയുന്ന് അവരും കേള്‍ക്കണമെന്ന് താരം പറയുന്നു.

ഇടക്കാലത്ത് നയന്‍താര നീണ്ട ഒരു ഇടവേള എടുത്തിരുന്നു. അതിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്. പ്രഭുദേവയുമായുള്ള ബ്രേക്കപ്പിന് ശേഷമായിരുന്നു ഈ ഇടവേളയെങ്കിലും താന്‍ തന്റേതായ ലോകത്തായിരുന്നു എന്നാണ് നയന്‍സ് പറയുന്നത്. ആ സമയത്ത് തന്റെ സിനിമകളോ പാട്ടുകളോ കാണിക്കുന്ന ചാനലുകളൊന്നും താന്‍ കാണാറില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെയും സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെയും കാരണവും നയന്‍താര വ്യക്തമാക്കി. ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ലാത്തിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെയും സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെയും കാരണം എന്ന് നടി പറയുന്നു.. പല തവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്.എന്റെ സിനിമകള്‍ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ചിരഞ്ജീവി നായകനായ സെയ്‌റ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയ്‌യുടെ ബിഗില്‍ എന്നിവയാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന സിനിമകള്‍.

 

Read more topics: # nayanthara interview,# after ten,# long years
nayanthara interview after ten long years

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES