Latest News

ആരാധകരുമായി മകന്‍ സായ് കൃഷ്ണയുടെ എട്ടാം പിറന്നാള്‍ ചിത്രങ്ങള്‍ പങ്ക് വെച്ച് നവ്യാ നായര്‍

Malayalilife
ആരാധകരുമായി മകന്‍ സായ് കൃഷ്ണയുടെ എട്ടാം പിറന്നാള്‍ ചിത്രങ്ങള്‍ പങ്ക് വെച്ച് നവ്യാ നായര്‍

മലയാളസിനിമാ രംഗത്ത്് വിവാഹശേഷം വിട്ടുനിന്ന അഭിനേത്രിയാണ് നവ്യ നായര്‍. സ്റ്റേഷ് ഷോകളിലൂടെ സജീവമായിരുന്ന നടി തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ നവ്യ തന്റെ മകന്റെ ഇപ്പോള്‍ തന്റെ മകന്റെ എട്ടാമത്തെ പിറന്നാള്‍ ചിത്രങ്ങള്‍ നവ്യ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയില്‍ എത്തുന്നത്. അഭിനേത്രി എന്നതിലുപരി ഒരു നര്‍ത്തകിയാണ് നവ്യ നായര്‍. സിനിമയില്‍ എത്തുന്നതിനു മുന്‍പ് സ്‌കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്ന നവ്യ നായര്‍ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്ത്രതിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 10 വര്‍ഷത്തോളം സിനിമയിലെ നിറസാന്നിധ്യമായിരുന്ന നവ്യ വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. പിന്നീട് നൃത്തവേദികളിലൂടെയും സ്റ്റേജ് ഷോകളിലും മിനിസ്‌ക്രീനില്‍ അവതാരകയായും സ്‌ക്രീനില്‍ തിരിച്ചെത്തിയിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നവ്യ തന്റെ ജീവിതത്തില്‍ നടക്കുന്ന ഓരോ അവിസ്മരണീയമായ മൂഹൂര്‍ത്തം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. കുടുംബവുമൊത്തുളള സന്തോഷകരമായ മൂഹൂര്‍ത്തങ്ങളും കരിയറിലെ ഓരോ ചുവടുകളും നവ്യ പങ്കുവെയ്ക്കാന്‍ മറക്കാറുമില്ല. നവ്യയുടെ പോസ്റ്റുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നവ്യയുടെ മകന്‍ സായ് കൃഷ്ണയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ്. വിവാഹ ശേഷം ഭര്‍ത്താവിനും കുട്ടിയ്ക്കൊപ്പം നവ്യം മുബൈയിലാണ് താമസം. സായ് കൃഷ്ണയുടെ എട്ടാം പിറന്നാള്‍ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മകനോടൊപ്പവും ഭര്‍ത്താവിനോടൊപ്പവുമുളള പിറന്നാള്‍ ആഘോഷ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കറുപ്പും ക്രീമും നിറത്തിലുളള ലാച്ചയാണ് ചിത്രത്തില്‍ നവ്യയുടെ വേഷം. സിനിമയില്‍ ഉണ്ടായിരുന്നപ്പോഴത്തേതിനെക്കാള്‍ സുന്ദരിയാണ് നവ്യ ചിത്രത്തില്‍. ചുവപ്പും ക്രീമും നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ച ഭര്‍ത്താവിന്റെ ചിത്രവും ഉണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നവ്യ പുതിയ കാര്‍ വാങ്ങിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ നൃത്ത വീഡിയോയുടെ വിശേഷങ്ങളും നവ്യ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more topics: # navya nair,# son,# sai krishna,# birthday photos
navya nair,son,sai krishna,birthday photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക