മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകി എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നീണ്ട ഒരിടവേളയ്ക്കുശേഷം സിനിമയില്‍ സജീവമാവുകയാണ് നവ്യ. ഒപ്പം നൃത്ത പരിപാടികളും നൃത്ത വിദ്യാലയവുമൊക്കെയായി തിരക്കിലാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ പങ്കുവെച്ചിരിക്കുന്ന ഒരു സ്റ്റൈലിഷ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പജാമ പാര്‍ട്ടിഎന്നാണ് വീഡിയോയ്ക്ക് നവ്യ കൊടുത്തിരിക്കുന്ന അടികുറിപ്പ്.പല നിറങ്ങളായുള്ള പജാമ അണിഞ്ഞ് നൃത്തം ചെയ്യുകയാണ് നവ്യ.പാര്‍ട്ടി ലൈറ്റുകളും വീഡിയോയില്‍ കാണാം. ഇതിപ്പോ ആളാകെ മാറിയല്ലോ, അടിപൊളി എന്നീ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന ഷോയിലെ വിധികര്‍ത്താക്കളിലൊരാളാണ് നവ്യയിപ്പോള്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാളസിനിമയിലേക്ക് തരിച്ചെത്തിയത്. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനായെത്തുന്ന 'ജാനകി ജാനേ'യാണ് നവ്യയുടെ പുതിയ ചിത്രം.