കഴിഞ്ഞ ദിവസമാണ് മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായരില്‍ നിന്നു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം .സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഈ സംഭവം വൈറലാവുകയും ചര്‍ച്ചയാകുകയും ഒക്കെ ചെയ്തിരുന്നു.
ഇപ്പോഴിതാ, വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് നവ്യ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത് ''ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് സംഭവിച്ചത്. ബാഗില്‍വെച്ച് ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. പൂക്കള്‍ എന്റെ തലയിലായിരുന്നു. എന്നാല്‍, അത് ഡിക്ലയര്‍ ചെയ്യാന്‍ വിട്ടുപോയി. യാത്രയുടെ തുടക്കത്തില്‍ ആ പൂക്കള്‍ ബാഗില്‍ വെച്ചിരുന്നതുകൊണ്ടാണ് സ്‌നിഫര്‍ നായ്ക്കള്‍ അത് മണത്തറിഞ്ഞത്'' നവ്യ എച്ച്ടി സിറ്റിയോട് പറഞ്ഞു
പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ നായര്‍ മെയില്‍ വഴി ആസ്‌ത്രേലിയന്‍ കാര്‍ഷിക വകുപ്പിനെ സമീപിച്ചിട്ടുണ്ട്.''പണമടയ്ക്കാന്‍ 28 ദിവസത്തെ സമയം ലഭിച്ചിട്ടുണ്ട്. ആസ്‌ത്രേലിയന്‍ കാര്‍ഷിക വകുപ്പില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാല്‍, എന്റെ കയ്യില്‍ നിന്ന് 1980 ആസ്‌ത്രേലിയന്‍ ഡോളറാണ് ഈടാക്കിയത്. അതില്‍ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല'' നവ്യ പറയുന്നു.
'ഒരു രാജ്യത്തിന്റെ നിയമമാണത്, ഞാന്‍ അത് പാലിക്കണം. അല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ല. മനഃപൂര്‍വമല്ലെന്ന് അധികാരികളോട് വ്യക്തമാക്കിയിട്ടുണ്ട്. മാനുഷിക പരിഗണന കണക്കിലെടുത്താല്‍ അവര്‍ക്ക് ആ പൂക്കള്‍ എടുത്ത് മാറ്റിയാല്‍ മതി. എനിക്ക് മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലാത്തതിനാല്‍ അവര്‍ക്ക് എന്നെ പോകാന്‍ അനുവദിക്കാമായിരുന്നു, പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കും എന്ന് ഞാന്‍ കരുതുന്നു, അതിനാല്‍ എനിക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല'' നവ്യ കൂട്ടിച്ചേര്‍ത്തു.''
എന്റെ കാര്യം ഇതിനോടകം തന്നെ എല്ലാ മലയാളികളും അറിഞ്ഞുകഴിഞ്ഞു. അതിനാല്‍ അവര്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഈ നിയമങ്ങള്‍ വളരെ കര്‍ശനവും വളരെ കര്‍ക്കശവുമാണ്. അതിനാല്‍ ഇത് അത്ര എളുപ്പമല്ല. ഡിക്ലറേഷന്‍ ഫോം വളരെ ചെറിയ ഒരു പേപ്പറാണ്, അത് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ നഷ്ടമാകും,' താരം പറഞ്ഞു.
ജൈവസുരക്ഷ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് ആസ്‌ത്രേലിയ. 2015-ലെ ബയോസെക്യൂരിറ്റി ആക്ട് പ്രകാരം സസ്യങ്ങളും പൂച്ചെടികള്‍, ഇലകള്‍, വിത്തുകള്‍ തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ് ആസ്‌ത്രേലിയ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്‍ഡ് ഫോറസ്ട്രി (DAFF) ആണ് ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ആസ്‌ത്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മ ജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതാണ് ഈ നിയന്ത്രണങ്ങളുടെ പ്രധാന കാരണം.