Latest News

നന്നായിക്കൂടെ

Malayalilife
നന്നായിക്കൂടെ

ദൈവിക്ക്‌ പ്രോഡക്ഷൻ്റെ ബാനറിൽ  മുൻ മിസ്സിസ് സൂപ്പർ മോഡൽ ഓഫ് ഇന്ത്യ 2021,   Dr.ജാനറ്റ് .J മലയാള ചലച്ചിത്ര രംഗത്തു രചനയും, സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണ് "നന്നായിക്കൂടെ ".

കണ്ടും കേട്ടുമറിഞ്ഞ കഥകളികൾ നിന്നും വളരെ വ്യത്യസ്തമായി ഇങ്ങനെ ആയിരുന്നെങ്കിലെന്നു നമ്മളോരോരുത്തരും  ആഗ്രഹിക്കുന്ന ഒരു ജീവിത സാഹചര്യം വളരെ മനോഹരമായി നമുക്ക് മുൻപിൽ തുറന്നു കാട്ടുകയാണ് .

ജാതിയുടെയും ,മതത്തിന്റെയും വർഗീയതയുടെയും പേരിൽ വിഭജിക്കപ്പെട്ടയീ ലോകത്തു വ്യത്യസ്ത സാഹചര്യങ്ങളിലും ,വിശ്വാസങ്ങളിലും നിലവാരങ്ങളിലുമുള്ള 7 പേർ ഒന്നിച്ചു ഒരു കുടക്കീഴിൽ അണിനിരക്കുന്നു .അവരുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും , സ്നേഹത്തിന്റെയും കഥയാണ് "നന്നായിക്കൂടെ".

അവർക്കു ചുറ്റുപാടുകളിൽ നിന്നും നേരിടേണ്ടി വന്ന അസഹിഷ്ണുതയും ,അവഗണനയുടെയും കരുത്തിൽ അവരൊരുമിച്ചു ഒരാൾ മറ്റൊരാൾക്ക് കരുതലായി  മുന്നേറുന്നതിന്റെ മനോഹരമായ നേർ കാഴ്ച്ചയാണീ ചിത്രം .

അഭിനയത്തിലെ അസാമാന്യമായ കഴിവും ,കഠിന പ്രയത്നവും കൈമുതലായുള്ള പുതുമുഖങ്ങളും , ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുമുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ അതി ഗംഭീര പ്രകടനം കൂടിയാണീ ചിത്രം .

രചന, സംവിധാനം, നിർമ്മാണം  Dr .ജാനറ്റ് .ജെ, ബാക് ഗ്രൗണ്ട് മ്യൂസിക് & മ്യൂസിക് ഡയറക്ടർ 
മെജോ ജോസഫ്, മ്യൂസിക് ഡയറക്ടർ ശ്രീരാഗ് ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ Dr .ബിജു .കെ .ആർ.

അഭിനേതാക്കൾ : സൂരജ് തേലക്കാട്  കണ്ണൻ ,ആരതി കെ .ബി ,പ്രിയ മരിയ ,ആസിഫ് മുഹമ്മദ് റീബ ചെറിയാൻ ഋഷിഖ് ഷാജ്, സുദർ ,മേജ്ജോ ജോസഫ് & Dr .ജാനറ്റ് .ജെ.

nannayikoode movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES