Latest News

എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോന്‍ ആരാണെന്നും അറിയാം. നീ ഏതാടാ; നഞ്ചിയമ്മയുടെ ഡയലോഗ് പങ്കുവയ്ച്ച് രമേഷ് പിഷാരടി

Malayalilife
എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോന്‍ ആരാണെന്നും അറിയാം. നീ ഏതാടാ; നഞ്ചിയമ്മയുടെ ഡയലോഗ് പങ്കുവയ്ച്ച് രമേഷ്  പിഷാരടി


അമ്മയ്ക്ക് പൃഥ്വിരാജിനെ അറിയാമോ..?, ഇല്ല. ബിജു മേനോനെ അറിയാമോ?, ഇല്ല. ഏത് സിനിമക്ക് വേണ്ടിയാണ് ഈ പാട്ട് പാടിയത് എന്നറിയുമോ?, ഇല്ല. എന്റെ ആണോ? അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഹിറ്റായ നഞ്ചിയമ്മയുടെ ഡയലോഗ് ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് . ഈ  ഡയലോഗ് അനുകരിച്ച് കൊണ്ട് നടനും സംവിധായകനുമായി രമേഷ് പിഷാരടി തന്റെ ഫേയ്‌സ്ബുക്കില്‍ ആരാധകര്‍ക്കായി പങ്കുവയ്ച്ച ഒരു പോസ്റ്റും ഇപ്പോള്‍ ഏറെ വൈറലായി മാറിയിരിക്കുകയാണ് . 

പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രമാണ് പങ്കുവയ്ച്ചിരിക്കുന്നത് ഒപ്പം നല്‍കിയ ഒരു അടിക്കുറിപ്പും ഏറെ രസകരമായി മാറിയിരിക്കുകയാണ് . 'എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോന്‍ ആരാണെന്നും അറിയാം. നീ ഏതാടാ' ...എന്നാണ് താരം ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് .

ചിത്രം സൂപ്പര്‍ ഹിറ്റാകുന്നതിന് മുന്നേ തന്നെ ആരാധകര്‍ ഏറെറടുത്തതാണ് നഞ്ചിയമ്മയും  അതോടൊപ്പം അവരുടെ പാട്ടും .നഞ്ചിയമ്മയും അവരുടെ പാട്ടും പ്രക്ഷകശ്രദ്ധേയമായി മാറിയത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് . 

nanjiyamma dialogue of prithiraj and bijumenon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES