ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?; കമന്റ് ഇട്ടയാള്‍ക്ക് ഇന്‍സ്റ്റഗ്രാം പേജില്‍ കിടിലന്‍ മറുപടി നല്‍കി നടി നമിത പ്രമോദ്    

Malayalilife
 ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?; കമന്റ് ഇട്ടയാള്‍ക്ക് ഇന്‍സ്റ്റഗ്രാം പേജില്‍ കിടിലന്‍ മറുപടി നല്‍കി നടി നമിത പ്രമോദ്    

മൂഹമാധ്യമത്തിലൂടെ നടിമാരെ അധിക്ഷേപിക്കുന്നത് എല്ലായിപ്പോളും നടക്കുന്നതാണ്. പലരും പല മാസ് മറുപടി നല്‍ക്കന്നതും നമ്മള്‍കാണാറുണ്ട്.  ഇപ്പോഴിതാ നടി നമിതാ പ്രമോദ് നല്‍കിയ ഒരു കമന്റാണ് വൈറലായിരിക്കുന്നത്.ദിലീപിനെ ചേര്‍ത്ത് കമന്റ് ഇട്ടയാള്‍ക്ക് മാസ് മറുപടി നല്‍കി നടി നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്റിനാണ് നടിയുടെ മറുപടി. 'ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?'.എന്നായിരുന്നു കമന്റ് ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ  ഏഹ് !-ഇതായിരുന്നു നടിയുടെ മറുപടി.

കമന്റ് അടിക്കുന്നവരെ വെറുതെ വിടാന്‍ നടി ഉദ്ദേശിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് നമിതയുടെ മറുപടി.. പരിഹസിച്ചവന് ചുട്ടമറുപടി തന്നെ നടി നല്‍കി. 2018ല്‍ റിലീസ് ചെയ്ത കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസര്‍ ഡിങ്കനാണ് നടിയുടെ അടുത്ത സിനിമ.

ദിലീപുമായുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ എന്നിവയാണ് ഇതിനു മുമ്പ്  ഇരുവരും ഒന്നിച്ചു അഭിനയിച്ച സിനിമകള്‍.

namitha-pramod-reply-to- men-abuse-in- personally-at-instagram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES