റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി.വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്.കലന്തൂര്‍ എന്റെര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ കലന്തൂ രാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.വലിയ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ ദുരുഹതകള്‍ നിറഞ്ഞ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
രാത്രിജീവിതം നയിക്കുന്ന കുറേപ്പേര്‍ നമുക്കിടയിലുണ്ട്.ഇരുട്ടു വീണാല്‍ ക്രൈം ഉള്‍പ്പടെ പലതും ഇവര്‍ കാണുന്നു.. ഇതില്‍ പലതും പുറത്തു പറയാന്‍ പറ്റാത്തതുമാണ്. അത്തരക്കാരുടെ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. പൂര്‍ണ്ണമായും ഹ്യൂമര്‍ തില്ലറില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തെ . അര്‍ജുന്‍ അശോകനം മുബിന്‍' എം.റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദേവികാസഞ്ജയ് ആണ് നായിക.ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയാണ് ദേവികഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീര്‍ കരമന, ജോണി ആന്റെണി, ജാഫര്‍ ഇടുക്കി, അശ്വത്ത് ലാല്‍, വിശ്വജിത്ത്, ഡ്രാക്കുള സുധീര്‍, സമദ്, കലാഭവന്‍ ജിന്റോ ,ഏലൂര്‍ ജോര്‍ജ്, കലാഭവന്‍ റഹ് മാന്‍, മാളവികാ മേനോന്‍ ,നെഹാസക്‌സേനാ, എന്നിവരും പ്രധാന താരങ്ങളാണ്.ഹരി നാരായണന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണം പകര്‍ന്നിരിക്കുന്നു 'ഛായാഗ്രഹണം - ഷാജികുമാര്‍.
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്
പ്രൊഡക്ഷന്‍ ഡിസൈനര്‍ - സന്തോഷ് രാമന്‍.
കോസ്റ്റ്യും ഡിസൈന്‍ - അരുണ്‍ മനോഹര്‍.
മേക്കപ്പ - റോണക്‌സ് - സേവ്യര്‍.
ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ - ദീപക് നാരായണന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിജീഷ് പിള്ള '
പ്രൊജക്റ്റ് ഡിസൈനര്‍ സൈലക്‌സ് ഏബ്രഹാം.
പ്രൊഡക്ഷന്‍ മാനേജര്‍ - ആന്റെണി.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - അപ്പു ഫഹദ്.
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - ശ്രീകുമാര്‍ ചെന്നിത്തല.
വാഴൂര്‍ ജോസ്.