റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സംഭവം നടന്ന രാത്രിയില്‍ അര്‍ജുന്‍ അശോകനും മുബിന്‍.എം. റാഫിയും നായകന്മാരാകുന്നു.
തിരക്കഥാകൃത്തും സംവിധായകനും നടനുമായ മായ റാഫിയുടെ മകനാണ് മുബിന്‍.എം. റാഫി.വിഷ്യല്‍ കമ്മ്യൂണിക്കേഷനും അനുപം ഖേര്‍ ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ നിന്നും ആക്ടിംഗ് കോഴ്‌സും പൂര്‍ത്തിയാക്കിയ മുബിന്‍. റാഫി ക്കൊപ്പം കോ-ഡയാക്ടറായും പ്രവര്‍ത്തിച്ചിട്ടണ്ട്.
ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു കൂടി കടന്നുവരികയാണ്.കലന്തൂര്‍ എന്റെര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ കലന്തൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഏപ്രില്‍ ഇരുപത്തിനാല് തിങ്കളാഴ്ച്ച കൊച്ചിയിലെ വാഴക്കാലാ അസ്സീസ്സിയാകണ്‍വന്‍ഷന്‍ സെന്റെറില്‍ വച്ച് ഈ ചിത്രത്തിന് ആരംഭം കുറിച്ചു പൂജയും, സ്വിച്ചോ ണ്‍ കര്‍മ്മവും, ടൈറ്റില്‍ ലോഞ്ചുമാണ് ഇവിടെ അരങ്ങേറിയത്.. ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടനും സംവാധായകനുമായ ലാല്‍ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് പൂജാ ചടങ്ങുകള്‍ക്കു തുടക്കമിട്ടത്. ദിലീപ്, ബി.ഉണ്ണികൃഷ്ണന്‍, ഷാഫി, ഉദയ് കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, റാഫി, കലന്തൂര്‍, തുടങ്ങിയവര്‍ ഭദ്രദീപം തെളിയിക്കല്‍ കര്‍മ്മം പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് ' സംഭവം നടന്ന രാത്രിയില്‍ എന്ന ടൈറ്റില്‍ പ്രകാശനം ചെയ്തു.
രണ്ടു മാതാക്കളാണ് ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മവും ഫസ്റ്റ് ക്ലാപ്പും നല്‍കിയത്. നാദിര്‍ഷയുടെ മാതാവ് സുഹറാ സുലൈമാന്‍ സ്വീച്ചോണ്‍ കര്‍മ്മവും റാഫിയുടെ പത്‌നി, ഫെസിനാ റാഫി ഫസ്റ്റ് ക്ലാപ്പും നല്‍കി.ജോഷി, ജി.സുരേഷ് കുമാര്‍, ആല്‍വിന്‍ ആന്റണി, നമിതാ പ്രമോദ് ഷാഫി, ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ഡാര്‍വിന്‍ കുര്യാക്കോസ്, ഹരിശ്രീ അശോകന്‍, കലാഭവന്‍ നവാസ്, കലാഭവന്‍ ഹനീഫ്, കലാഭവന്‍ ജോര്‍ജ്, ഹരിശീയൂസഫ്, രമേഷ് പിഷാരടി, ജോജോണ്‍, പ്രിന്‍സ്, സുനീഷ് വാരനാട്, നന്ദു പൊതുവാള്‍, ഐ.എം.വിജയന്‍ സാജു നവോദയാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തവരില്‍ പ്രമുഖരാണ്.
ദേവികാ സഞ്ജയ് (മകള്‍ ഫെയിം) നായികയാകുന്നു.ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകല്‍ ജീവിതത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞ് രാത്രി കടന്നുവരുമ്പോള്‍ ഇരുട്ടില്‍ ജീവിക്കുന്ന കുറേപ്പേരുണ്ട്. ഇവരുടെ ജീവിതം ആരും ശ്രദ്ധിക്കാറില്ല. അവര്‍ ക്രൈം ഉള്‍പ്പടെ പലതും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ഇതില്‍ പലതും അവര്‍ക്ക് പുറത്തു പറയാന്‍ പറ്റാത്തതുമാണ്. അവരുടെ ജീവിതമാണ് ഹ്യൂമര്‍, ത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
പ്രധാനമായും യൂത്തിന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
കോമഡി - ത്രില്ലര്‍ ചിത്രമെന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറയാം.
ഇവര്‍ക്കൊപ്പം നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഹിഷാം അബ്ദുള്‍ വഹാബിന്റേതാണു സംഗീതം.
ഛായാഗ്രഹണം. ദീപക് ഡി. മേനോന്‍.
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്
പ്രൊഡക്ഷന്‍ ഡിസൈനര്‍ - സന്തോഷ് രാമന്‍.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - ദീപക് നാരായണന്‍.
അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ -- വിജീഷ് പിള്ള.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍ .
കോസ്റ്റ്യും ഡിസൈന്‍ - അരുണ്‍ മനോഹര്‍.
പ്രൊജക്റ്റ് ഡിസൈനര്‍ - സൈലക്‌സ് ഏബ്രഹാം..
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - . ശ്രീകുമാര്‍ ചെന്നിത്തല. കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഹൈദ്രാബാദാണ് മറ്റൊരു ലൊക്കേഷന്‍.
വാഴൂര്‍ ജോസ്.
ഫോട്ടോ യൂനസ് കുണ്ടായ്..