Latest News

ചിത്രയേക്കാള്‍ മൂത്തവള്‍; ഇപ്പോഴും 35കാരിയുടെ അഴക്; ഗായിക സുജാതാ മോഹന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍; ചര്‍ച്ചയായി സൗന്ദര്യ രഹസ്യവും

Malayalilife
 ചിത്രയേക്കാള്‍ മൂത്തവള്‍; ഇപ്പോഴും 35കാരിയുടെ അഴക്; ഗായിക സുജാതാ മോഹന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍; ചര്‍ച്ചയായി സൗന്ദര്യ രഹസ്യവും

സൗന്ദര്യം നിലനിര്‍ത്തേണ്ടത് ഏറ്റവും ആവശ്യമുള്ളവരാണ് സിനിമാക്കാര്‍. പ്രത്യേകിച്ച് അഭിനേതാക്കള്‍. ഒരു മുടിയഴ നരച്ചു കണ്ടാലോ, മുഖത്തെ ചുളിവ് പുറത്തു വന്നാലോ ആത്മവിശ്വാസം നഷ്ടപ്പെടുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. എന്നാല്‍, ശരീര ഭംഗി നിലനിര്‍ത്തേണ്ടതിന്റെ യാതൊരു ആവശ്യവും ഇല്ലാഞ്ഞിട്ടും അതുകൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഗായികയാണ് സുജാതാ മോഹന്‍. കണ്ടാല്‍ കെ എസ് ചിത്രയുടെ കൊച്ചനുജത്തിയാണെന്നേ തോന്നുകയുള്ളൂവെങ്കിലും പ്രായമനുസരിച്ച് നോക്കുമ്പോള്‍ ചിത്രയേക്കാള്‍ മൂത്തവളാണ് സുജാതാ മോഹന്‍. ചിത്രയ്ക്ക് രണ്ടാഴ്ച മുമ്പാണ് 61 വയസ് പൂര്‍ത്തിയായത്. എന്നാല്‍ സുജാതയ്ക്ക് 61 വയസ് പൂര്‍ത്തിയായിട്ട് അഞ്ചുമാസമായി. എങ്കിലും എന്നും ഒരു കൊച്ചു കുഞ്ഞിന്റെ നൈര്‍മല്യം തുളുമ്പുന്ന പൊട്ടിച്ചിരിയോടെ മിനിസ്‌ക്രീനിലേക്ക് എത്തുന്ന ഗായികയ്ക്ക് ഇന്നും ഒരു 35 കാരിയുടെ ചെറുപ്പവും അഴകും ആണെന്ന് ആരാധകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സൗന്ദര്യവും ലുക്കും കൊണ്ട് പ്രായത്തെ പിന്‍തള്ളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെ പോകുന്നവരുടെ ലിസ്റ്റില്‍ ഒഴിച്ചുമാറ്റാന്‍ കഴിയാത്ത പേരാണ് സുജാത മോഹന്റേത്. അറുപത്തിയൊന്ന് വയസ്സ് പിന്നിടുമ്പോഴും സുജാതയുടെ ലുക്കും അഴകും ഒരു അത്ഭുതം തന്നെയാണ്. ഒന്‍പതാം വയസ്സില്‍ പിന്നണി ഗായികയായി വന്ന സുജാത മോഹന്‍ പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലായി പാടിയ പാട്ടുകള്‍ക്ക് എണ്ണമില്ല. പാട്ടുകള്‍ പോലെ തന്നെ മധുരമേറിയതും ഈണമുള്ളതുമാണ് സുജാതയുടെ ചിരിയും സംസാരവും. അതിന്റെ ഏറ്റവും വലിയ രഹസ്യം നടിയുടെ കുടുംബം സമ്മാനിക്കുന്ന സന്തോഷം തന്നെയാണ്. ഭര്‍ത്താവ് ഡോ. കൃഷ്ണ മേനോനുമായി വളരയെധികം പ്രായവ്യത്യാസം ഉണ്ടായിട്ടും അതീവ സ്േന്താഷകരമായ ദാമ്പത്യമാണ് ഇരുവരും നയിക്കുന്നത്. ഗായികയ്ക്ക് ശ്വേതയെ പോലെ ഇത്രയും വലിയൊരു മകളുണ്ടെന്നോ ഒരു പേരക്കുട്ടിയുടെ അമ്മൂമ്മയാണെന്നോ ഒന്നും സുജാതയെ കണ്ടാല്‍ തോന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

ആ സൗന്ദര്യം പുറത്തു കാണിക്കുന്ന മനോഹരമായ ചിത്രങ്ങളാണ് ഗായിക സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവെക്കാറുള്ളത്. സാരിയാണ് ഗായികയുടെ ഇഷ്ടവേഷം. ചുരിദാറുകള്‍ അണിയാറുണ്ടെങ്കിലും ഇപ്പോള്‍ ഏറെക്കാലമായി സാരിയിലാണ് സുജാത ആരാധകര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതുപോലെ കറുപ്പു സാരിയില്‍ അതീവ സുന്ദരിയായി ഗായിക എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'സിംപിള്‍, എന്നാല്‍ സിഗ്നിഫിക്കറ്റ്' എന്ന് പറഞ്ഞാണ് സുജാത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. 'കുട്ടികളുടെ ചിരിപോലെ നിഷ്‌കളങ്കമാണ് മുഖത്തെ ആ ചിരി' എന്നാണ് ചിത്രങ്ങള്‍ക്ക് വരുന്ന കമന്റുകള്‍. പ്രണവ് രാജാണ് സുജാതയുടെ ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ശബരിനാഥ് സ്റ്റൈലിങും ശോഷാങ്ക് മേക്കപ്പും ചെയ്തിരിക്കുന്നു. അഷിമ ഫാഷന്‍ സ്റ്റോറിന്റെ സാരിയും കല്ലറക്കല്‍ ലേഡീസ് കലക്ഷന്റെ ഓര്‍ണമെന്റ്സുമാണ് സുജാത ധരിച്ചിരിയ്ക്കുന്നത്.


 

music sujatha mohan look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES