Latest News

 എച്ച്3 എന്‍2, പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവില്‍ ബ്രഹ്മപുരദഹനം;ആസ്ത്മാ രോഗിയായ ഈ  സൂപ്പര്‍മാന്‍ ഇപ്പോള്‍ ശ്വാസംമുട്ടലുമായി നടക്കുന്നു;ബ്രഹ്മപുരം വിഷയത്തില്‍ മുരളി ഗോപി കുറിച്ചത്

Malayalilife
  എച്ച്3 എന്‍2, പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവില്‍ ബ്രഹ്മപുരദഹനം;ആസ്ത്മാ രോഗിയായ ഈ  സൂപ്പര്‍മാന്‍ ഇപ്പോള്‍ ശ്വാസംമുട്ടലുമായി നടക്കുന്നു;ബ്രഹ്മപുരം വിഷയത്തില്‍ മുരളി ഗോപി കുറിച്ചത്

ബ്രഹ്മപുരം തീപിടിത്തത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. കൊവിഡിനും പനിക്കും ഇടയില്‍ 'ബ്രഹ്മപുരദഹനം' കൂടി ആയപ്പോള്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആയെന്ന് മുരളി പറയുന്നു. മാസ്‌ക് ധരിച്ചു നടന്നുനീങ്ങുന്ന തന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്

കോവിഡിനും പനിക്കും ഇടയില്‍ ' ബ്രഹ്മപുരദഹനം' കൂടിയായപ്പോള്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സൂചിപ്പിക്കുകയാണ് നടന്‍. സോഷ്യല്‍ മീഡിയയിലൂെടയായിരുന്നു നടന്റെ പ്രതികരണം. 

'എച്ച്3 എന്‍2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവില്‍ ബ്രഹ്മപുരദഹനം. ആസ്ത്മാ രോഗിയായ ഈ 'സൂപ്പര്‍മാന്‍' ഇപ്പോള്‍ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു''. എന്നായിരുന്നു മുരളി ഗോപിയുടെ കുറിപ്പ്. 

നിരവധി പേര്‍ നടനെ അനുകൂലിച്ച് പോസ്റ്റിന് താഴെയായി കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. നിങ്ങളെ പോലെയുളള  ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമേ സാധാരണക്കാരില്‍ തീപ്പൊരി ജ്വലിപ്പിക്കാന്‍ കഴിയൂ എന്നാണ് ആളുകള്‍ പറയുന്നത്. ബ്രഹ്മപുരം പ്രശ്നം കാരണം സാധാരണക്കാര്‍ മാത്രമാണ് കഷ്ടപ്പെടുന്നതെന്നും അധികാരികള്‍ മൗനം പാലിക്കുകയാെണന്നും, നിങ്ങളെപ്പോലെയുളളവര്‍ പ്രതികരികണമെന്നും, പ്രതികരിച്ചതിന് നന്ദിയുണ്ടെന്നുമുളള കമന്റുകളും കാണാം.
 

Read more topics: # മുരളി ഗോപി.
murali gopy post brahmapuram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES