Latest News

ലാല്‍ ജോസ് പറഞ്ഞു 'വലത് കാല്‍ വച്ച് കയറിക്കോ...നടന്നോയെന്ന്; ഞാന്‍ കയറി നടന്നു; പുകഴ്ത്തിയവര്‍ക്കും ഇകഴ്ത്തിയവര്‍ക്കും നന്ദി;സ്‌നഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദി; സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കോമ്പോള്‍ സന്തോഷം പങ്കുവെച്ച് മുരളി ഗോപി

Malayalilife
ലാല്‍ ജോസ് പറഞ്ഞു 'വലത് കാല്‍ വച്ച് കയറിക്കോ...നടന്നോയെന്ന്; ഞാന്‍ കയറി നടന്നു; പുകഴ്ത്തിയവര്‍ക്കും ഇകഴ്ത്തിയവര്‍ക്കും നന്ദി;സ്‌നഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദി; സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കോമ്പോള്‍ സന്തോഷം പങ്കുവെച്ച് മുരളി ഗോപി

ദ്യ സിനിമ തിയേറ്ററുകളില്‍ എത്തിയിട്ട് 20 വര്‍ഷമായതിന്റെ ഓര്‍മ്മ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് മുരളി ഗോപി ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താന്‍ സിനിമയില്‍ എത്തിയതിന്റെ 20 വര്‍ഷം ആഘോഷിച്ചത്. തന്നെ സ്‌നേഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദി പറയുകയാണ് മുരളി ഗോപി.

 മുരളി ഗോപിയുടെ കുറിപ്പ് ഇങ്ങനെ

എന്റെ ആദ്യ ചലച്ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് 20 വര്‍ഷം തികയുന്ന ഈ വേളയില്‍, തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ഈ ഷോട്ടാണ്. ''രസികന്റെ'' ലൊക്കേഷന്‍.

കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകല്‍.
ഗ്രൗണ്ട് ലെവലില്‍ രാജീവ് രവി ഫ്രെയിം വെച്ചു. ലാല്‍ ജോസ് പറഞ്ഞു: ''വലത് കാല്‍ വച്ച് കയറിക്കോ...നടന്നോ...'' ഞാന്‍ കയറി. നടന്നു. നാളിതുവരെ, എന്റെ സിനിമാപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദി. നിരുത്സാഹികള്‍ക്കും നന്ദി.

പുകഴ്ത്തിയവര്‍ക്കും ഇകഴ്ത്തിയവര്‍ക്കും നന്ദി. സ്നേഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദി. കടന്ന് വന്ന വഴികളില്‍, വെളിച്ചവും ഊര്‍ജ്ജവും നല്‍കിയ നിങ്ങളേവരുടെയും മുന്നില്‍ എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമര്‍പ്പിച്ചുകൊണ്ട് യാനം തുടരട്ടെ...

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. ആരാധകര്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം എമ്പുരാനാണ് മുരളി ഗോപിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. അടുത്ത വര്‍ഷം മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തും.

 

Read more topics: # മുരളി ഗോപി.
murali gopi completes 20 years

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES