ഹൗസ്ഫുള്‍ ആന്‍ഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി 'മുറ' പ്രേക്ഷകരുടെ കൈയടി നേടുന്നു 

Malayalilife
 ഹൗസ്ഫുള്‍ ആന്‍ഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി 'മുറ' പ്രേക്ഷകരുടെ കൈയടി നേടുന്നു 

റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ഹൗസ് ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി  മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററില്‍ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും  ഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ആക്ഷന്‍ ഡ്രാമാ ചിത്രം മുറ യില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹ്രിദ്ധു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി എന്നിവരാണ്. സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിര്‍മ്മാണം : റിയാഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Read more topics: # മുറ
mura is winning applause

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES