യുവതാരം കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. അപര്‍ണ ബലമുരളി നായികയാകുന്ന ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിക്കും. മമ്മി ആന്‍ഡ് മി, മൈ ബോസ് എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണിത്. ജീത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ എന്നിരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകരുന്നു. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് .