പേട്ട വിജയാഘോഷത്തിനിടെ ആരാധകന്റെ നിലത്തു വീണു പോയ മൊബൈല്‍ ഫോണ്‍ എടുത്തു കൊടുത്ത് പൃഥ്വിരാജ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണത്തിനെത്തിച്ച രജനികാന്ത് ചിത്രം പേട്ടയുടെ വിജയാഘോഷം കൊച്ചി സരിതാ തിയേറ്ററില്‍ രാത്രി ഒമ്പത് മണിക്ക് നടന്നത്. വിശിഷ്ട അതിഥിയും ആതിഥേയനുമായ പൃഥ്വിരാജ് ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആരാധകര്‍ ചുറ്റും കൂടി നിന്ന് ആഘോഷിക്കവേയാണ് പൃഥ്വിയുടെ കണ്ണില്‍ നിലത്തു കിടക്കുന്നയാ മൊബൈല്‍ ഫോണ്‍ പെടുന്നത്. 'മോനെ, ആരുടെയൊ, ഫോണ്‍ ഒക്കെ പോയിട്ടുണ്ട് കേട്ടോ' പൃഥ്വി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. 'രാജുവേട്ടാ, എന്റെ', ഉടന്‍ തന്നെ കൂട്ടത്തില്‍ നിന്നും ഉടമയുടെ ശബ്ദം ഉയര്‍ന്നു വന്നു. ഉടന്‍ തന്നെ സംഭവം വൈറല്‍ ആയി ഇന്റര്‍നെറ്റിലുമെത്തി. പക്ഷെ ആ ആരാധകന്‍ പൃഥ്വിയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങുന്നതിനും മുന്‍പ് ക്യാമറാക്കണ്ണുകള്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു
ലിസ്റ്റിന്‍ സ്റ്റീഫന്‍, മാജിക് ഫ്രെയിംസ് എന്നിവരോടൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായത്. കേരളത്തിലെ 200ല്‍ പരം സ്‌ക്രീനുകളിലാണ് പേട്ട പ്രദര്‍ശനത്തിനെത്തിയത്. രജനി ചിത്രത്തില്‍ മലയാളികള്‍ക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമായ വിജയ് സേതുപതി, തൃഷ, സിമ്രാന്‍, ബോബി സിംഹ തുടങ്ങിയവരും വേഷമിടുന്നുണ്ട്. മലയാളത്തിലെ പ്രിയ ചിത്രമെന്നോണം നിറഞ്ഞ സദസ്സുകളില്‍ പേട്ട വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ വര്‍ഷത്തിലെ ആദ്യ രജനി ചിത്രമാണ് പേട്ട. പൊങ്കല്‍ റിലീസ് ആയാണ് തിയേറ്ററുകളിലെത്തിയത്.