മനുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത സ്വഭാവവിശേഷണമാണ് ഇന്നത്തെ തലമുറ പ്രതിനിധാനം ചെയ്യുന്നത്. അത്തരത്തില്‍ നോക്കിയാല്‍ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് തമാശ. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അല്‍പം തമാശയും ചിന്തയും ചിരിയും കലര്‍ന്ന വിനയ് ഫോര്‍ട്ടിന്റെ പ്രകടനമേന്മ തന്നെയാണ് തമാശ.
വിനയ് ഫോര്‍ട്ട എന്ന നടന്റെ കരിയര്‍ ബ്രേക്കിങ് ചിത്രമെന്നാല്ലാതെ തമാശ കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്ന രീതിയില്‍ എനിക്കൊന്നും പറയാനില്ല. ബോഡി ഷെയിമിങ് അഥവാ സ്വന്തം ശരീരത്തിന്റെ കുറവുകളില്‍ അപഹര്‍ഷതാ ബോധമുള്ള ഓരോ വ്യകിത്വത്തേയുംപ്രതിനിധാനം ചെയ്യുന്ന സിനിമയാണിത്. നവാഗതനായ അഷറഫ് ഹംസയുടെ സംവിധാനത്തിലും തിരക്കഥയിലും പുറത്തിറങ്ങിയ തമാശ ഒരു ഫീല്‍ ഗുഡ് മുവിയാണ്.
സംസ്‌കൃത സര്‍വകലാശാലയുടെ കീഴിലുള്ള കോളജിലെ മലയാളം പ്രഫസാറായ ശ്രീനിവാസന്‍ എന്ന കഥാപാത്രമായി വിനയ് ഫോര്‍ട്ട് ചിത്രത്തിലെത്തുന്നത്. മലബാറിലെ ഒരു മിഡില്‍ ക്ലാസ് കുടുംബം ശ്രീനിവാസന്റെ കുടുംബത്തെകാണിച്ചുതരുന്നു. സ്വന്തം ന്യൂനത എന്നത് 30 വയസ് മാത്രമുള്ള ശ്രീനിവാസന്റെ കഷണ്ടി തന്നെയാണ്. ഇതിന്റെ പേരില്‍ അദ്ദേഹം ഏള്‍ക്കേണ്ടിവരുന്ന പരിഹാസങ്ങള്‍, ഇഷ്ടങ്ങള്‍ ആഗ്രഹങ്ങള്‍ ഇവയെല്ലാമാണ് വിനയ് ഫോര്‍ട്ട് കാട്ടിത്തരുന്നത്.
തനിക്കുള്ള ന്യൂനതകള്‍ കാരണം ശ്രിനിവാസന്റെ വിവാഹ ആലോചനകള്‍ മുടങ്ങുന്നു. നിരാശനായ ശ്രീനിവാസന്‍ പലരേയും ഇഷ്ടപ്പെടുന്നെങഅകിലും ഇവര്‍ക്കൊന്നും തന്നോട് പറയാനുണ്ടായിരുന്നത് പ്രണയമോ ഇഷ്ടമോ അല്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തില്‍ ശ്രീനിവാസന്‍ എത്തിച്ചേരുന്ന വഴിത്തിരുവകാളാണ് രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നാം പകുതി പറഞ്ഞു നിര്‍ത്തുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ യൂ സര്‍ട്ടിഫിക്കറ്റിലാണ് സിനിമ തീയറ്ററില്‍ എത്തുന്നത് തന്നെ. കുടുംബപ്രേക്ഷകര്‍ക്കും കൗമാരക്കാര്‍ക്കും നിറഞ്ഞാസ്വദിക്കാവുന്ന സിനിമയാണ് തമാശ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. മലയാള സിനിമയില്‍ സമകാലികമായി കണ്ടുവന്ന ദ്വായാര്‍ത്ഥ പ്രയോഗങ്ങളോ നോണ്‍വെര്‍ബല്‍ വാക്കുകളോ ഒന്നും ഈ സിനിമയില്‍ ഇല്ല എന്നത് തന്നെയാണ് അഷ്‌റഫ് ഹംസ എന്ന സംവിധായകനെ ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ കെയ്യടി നല്‍കുന്നത്.
കുറവുകളുള്ള മനുഷ്യര്‍ ലോകത്തില്ല.. മെലിഞ്ഞവര്‍, തടിച്ചവര്‍, കഷണ്ടിയുള്ളവര്‍, ചട്ടുകാലുള്ളവര്‍ ഇവരെയൊക്കെ പല വേദികളിലും അപമാനിക്കാന്‍ ശ്രമിക്കുന്ന സോഷ്യല്‍ മീഡിയ ശ്രമങ്ങളെയൊക്കെ ഈ കഥയില്‍ കാട്ടിത്തരും. പ്രേമം എന്ന ചിത്രത്തിലൂ6ടെ വിനയ് ഫോര്‍ട്ടിന്റെ അദ്ധ്യാപകവേഷം ശ്രദ്ധിക്കപ്പെട്ടത് തന്നെ. അതേ അദ്ധ്യാപക വേഷത്തില്‍ തന്നെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനയ് ഫോര്‍ട്ട് എത്തുമ്പോള്‍ ചിരിപ്പിക്കുക അല്ല മറിച്ച് നിറഞ്ഞ് ചിന്തിപ്പിച്ചിരിക്കും. മാനറിസത്തെ വളരെ മികച്ചരീതിയിലാണ് വിനയ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലും നടത്തത്തിലും നോട്ടത്തിലും പോലും തന്നിലെ ന്യൂനതകളില്‍ പലപ്പോഴും തലതാഴ്ത്തി നടക്കേണ്ടി വരുന്ന യുവാവിനെ ശ്രിനിവാസനില്‍ കാണാം.
പ്രേമം പുറത്തിറങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടു വിവാഹം നടക്കാത്ത അദ്ധ്യാപകന്‍
പ്രേമത്തിലെ ഏറ്റവും രസകരമായ റോള്‍ മലര്‍മിസ്സിനോട് പ്രണയഅഭ്യര്‍ത്ഥന നടത്തുന്ന വിനയ് ഫോര്‍ട്ടിന്റെ ലച്ചര്‍ റോളാണ്. തീയറ്ററിലും പിന്നീട് മിനിസ്‌ക്രീനിലും ചിത്രം എത്തിയപ്പോഴും ഈ വിനയ് ഫോര്‍ട്ടിന്റെ പ്രകടനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പ്രേമത്തില്‍ നിന്ന് വ്യത്യസ്ഥമല്ലെങ്കില്‍ പോലും വിവാഹം ഒന്നും ശരിയാകാത്ത ആ അദ്ധ്യാപകനായി തന്നെ വിനയ് കടന്നുവരുന്നുണ്ട്. ചിലപ്പോള്‍ തോന്നിയേക്കാം പ്രേമത്തിലെ ആ അദ്ധ്യാപകന്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പെണ്ണുകെട്ടാതെ നില്‍ക്കുകയാണോ എന്ന്. പക്ഷേ തമാശയിലെ ശ്രീനിവാസന്റെ പരിഭവങ്ങള്‍ ഏറെയാണ്. തന്റെ അകാലമായ മുടികൊഴിച്ചില്‍ യൗവ്വനത്തെ തകര്‍ത്തിരിക്കുന്നു. കഷണ്ടിതലയില്‍ ക്ലാസ് റൂമില്‍ നില്‍ക്കുമ്പോള്‍ പോലും വിദ്യാര്‍ത്ഥികള്‍ പരിഹസിക്കുന്നു.
മനസിനിണങ്ങിയ പെണ്‍കുട്ടിയെ കണ്ടെങ്കില്‍ പോലും അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. മൊത്തത്തില്‍ പറഞ്ഞാല്‍ തന്റെ രൂപഭംഗിയില്‍ നിരാശനായ ഒരു കോളജ് വാദ്യാര്‍. തന്റെ കോളജിലെ സഹപ്രവര്‍ത്തകയോട് പ്രണയം ചോദിക്കുന്ന സീനൊക്കെ വളരെ റിയലിസ്റ്റിക്കായിരുന്നു. ഒന്നാം പകുതി വിനയ് ഫോര്‍ട്ടിലൂടെ മാത്രം കഥ പോയപ്പോള്‍ രണ്ടാം പകുതിയില്‍ ചിന്നു എന്ന കഥാപാത്രം കടന്നുവരുന്നു. ചിന്നു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിന്നു പ്രഭയുടെ കലക്കന്‍ പ്രകടനമാണ് നടത്തിയത്. പരിഹസിക്കുന്ന പലരോടും ചിന്നു പറയുന്ന ചില സംഭാഷണള്‍ മനസിനെ സ്പര്‍ശിച്ചിരിക്കും. നര്‍മം എന്ന് പറയുമ്പോഴും ഒരോ സീനിലും നര്‍മത്തിനൊപ്പം ആഴത്തില്‍ ചിന്തിപ്പിച്ചികുക കൂടി ചെയ്യുന്നതാണ് ഈ ചിത്രം. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, തുടങ്ങി നീണ്ട നിര അണിയറിലുള്ള ചിത്രത്തെ മികവുറ്റതാക്കുന്നുണ്ട്.
സിംപിള്‍ ആയ അധ്യാപക റോളില്‍ വിനയ് ഫോര്‍ട്ട് തകര്‍ത്തുവാരിയിട്ടുണ്ട്. ഒരുപക്ഷേ പത്തുവര്‍ഷത്തെ വിയഫ് ഫോര്‍ട്ടിന്റെ അഭിനയജീവിതത്തില്‍ ലഭിച്ച അംഗീകാരം തന്നെയാണ് ശ്രീനിവാസന്‍ എന്ന റോള്‍. ഗ്രേസ് ആന്റണിയുടെ ഫാസിയ എന്ന കഥാപാത്രം, ദവ്യ പ്രഭയുടെ ബബിത ടീച്ചര്‍ എന്നിവര്‍ക്ക് കുറച്ചു റോളുകളെ ഉള്ളെങ്കില്‍ പോലും അഭിനയിച്ച ഭാഗങ്ങള്‍ നല്ലരീതിയില്‍ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്.
ഇനി കഥയിലെ ന്യൂനതകളായി തോന്നിയത് ചില കഥാപാത്രങ്ങളെ അഡ്രസ് ചെയ്യുന്നതില്‍ പറ്റിയ വീഴ്ചകള്‍ മാത്രമാണ്, ബബിത ടീച്ചറിന്റൈ കഥാപാത്രം രണ്ടാം പകുതിയില്‍ മുങ്ങിപ്പോയതും ചില ന്യൂനതകളായി തോന്നും. പാട്ടില്‍ മാത്രമാണ് ഈ കഥാപാത്രം കടന്നെത്തുന്നത് പിന്നീട് എന്താകുമെന്ന് അറിയാനുള്ള പ്രേക്ഷകന്റെ ചോദ്യത്തിന് വ്യക്തമായ ഒരുമറുപടി നല്‍കാന്‍ സാധിക്കുന്നില്ല. നിര്‍മാണമൊരുക്കിയ സമീര്‍താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളുടെ കൂട്ടായ അധ്വാനം തന്നെയാണ് ചിത്രം എന്നതും തമാശയെ കൂടുതല്‍ വേറിട്ടതാക്കുന്നുണ്ട്. ഷഹബാസ് അമന്‍ പാടിയ ഗാനങ്ങളാണ് മികച്ചതായി തോന്നിയത്.