തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴുര്‍ തിരക്കഥയുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മികച്ച വിജയം സമ്മാനിക്കുന്ന ചിത്രമാണ് 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'. സജീവ് വീണ്ടുമെത്തുമ്പോള്‍ ദിലീഷ് പോത്തന് പകരം സംവിധാനം ഒരുക്കിയിരിക്കുന്നത് ജി.പ്രജിത്താണെന്ന പ്രത്യേകത മാത്രമേയുള്ളു. കെട്ടിലും മട്ടിലും കഥയിലും, സന്ദര്‍ഭങ്ങളിലുമെല്ലാം തന്നെ തൊണ്ടിമുതലിന്റെ ഇഫക്ട് നിലനിര്‍ത്തിയ ചിത്രം ശരാശരി പ്രേക്ഷകന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കും.
ബിജു മേനോന്‍, സംവൃത സുനില്‍, അലന്‍സിയര്‍, ശ്രീകാന്ത് മുരളി, സുധീഷ കോപ്പ സുധീഷ്, സൈജു കുറുപ്പ്, ഭഗത് മാനുവല്‍ തുടങ്ങി മലയാളത്തിന്റെ മികച്ച താരനിരയെ ചിത്രത്തില്‍ അണിനിരത്തിയിട്ടുണ്ട്. സജീവ് പാഴൂരിന്റെ തിരക്കഥിലെ സൂഷ്മതയും കഥാസൃഷ്ടിയും അതേ തോതില്‍ തന്നെ പ്രേക്ഷകന് സമ്മാനിച്ച ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ. അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കരിയര്‍ തുടങ്ങിയ ജി. പ്രജിത്തിന്റെ സംവിധാന കരിയറിലെ മികച്ച വിജയം തന്നെയായിരിക്കും ഈ കൊച്ചു ചിത്രം.
48 മണിക്കൂര്‍ സുനില്‍കുമാറെന്ന സുനിയുടെയും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളുടേയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംവഭവവികാസങ്ങളാണ് ഈ സിനിമ. സുനി എന്ന മേസ്തിരിയായി കടന്നെത്തുന്നത് ബിജു മോനോനാണ്. കൂട്ടാളികളായി കറുപ്പായി എന്ന റോളില്‍ അലന്‍സിയര്‍, സുധീഷ് കോപ്പയുടെ അമ്പിൡഎന്നീ കഥാപാത്രങ്ങള്‍ സിനിമയിലേക്ക് കടന്നെത്തുന്നു. ഇവരെ കൂടാതെ, സൈജു കുറുപ്പ് , സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാധാരണ നാട്ടിന്‍ പുറത്തെ കോണ്‍ക്രീറ്റ് പണിക്കാരനായ സുനി, സുനിയുടെ ജീവിതവും പണിസ്ഥലവും വീടും വീട്ടുകാരുമെല്ലാം ഒന്നാം പകുതിയില്‍ കൂട്ടികൊണ്ടുപോകുമ്പോള്‍ തനി നാട്ടിന്‍പുറത്തുകാരി ഭാര്യയായി ഗീത എന്ന റോളില്‍ അരങ്ങിലെത്തുന്ന സംവൃതയുടെ പെര്‍ഫോമന്‍സാണ് കൈയ്യടിച്ച് പോകുന്നത്. ഇടവേളയ്ക്ക് ശേഷം സംവൃത തിരിച്ചെത്തുമ്പോള്‍ പ്രേക്ഷകന് മനസില്‍ തട്ടുന്ന റോള്‍ തന്നെയാണ് ഈ ചിത്രം സമ്മാനിച്ചത്.
സാധാരണ കൂലിപണിക്കാരനായ സുനില്‍ പണി സൈറ്റിലെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. ആദ്യ പകുതിയില്‍ തന്നെ സുനിയുടെ ജീവിതരീതികളെല്ലാം തന്നെ കാട്ടിത്തരുന്നുണ്ട്. പണിസൈറ്റിലൈ ഒരു നര്‍മരംഗത്തെ കാണിച്ചുകൊണ്ടാണ് ബിജു മേനോന്റെ കഥാപാത്രത്തിന്റെ തുടക്കം തന്നെ. പിന്നീട് നാട്ടിന്‍പുറത്തെ കൂലിപണിക്കാരുടെ സ്ഥിരം കഴിചകള്‍ തന്നെ. ഒത്തുചേര്‍ന്നുള്ള വെള്ളമടി. വൈകിട്ട് രണ്ടെണ്ണം അടിക്കാനുള്ള വഴി കണ്ടെത്തല്‍ അതൊക്കെ തന്നെ. ഇടയ്ക്ക് മരണവീട്ടിലേക്ക് മരണം കൂടാനെന്ന പേരിലെത്തിയിട്ട് അവിടേയും മദ്യപാന സദസൊക്കെ ഒരുക്കുന്നത് കാണാം.
ഒന്നാം പകുതി സുനിയുടെ ധൂര്‍ത്തും, മദ്യപാനവും, അടുപ്പ് പുകയാത്ത വീടും ഭാര്യയുടേയും കഷ്ടപ്പാടും എല്ലാം തന്നെ കാണിച്ചുതരുന്നു. സംവൃതയുടെ അസാധരാണമായ പെര്‍ഫോമന്‍സാണ് സിനിമയില്‍ എടുത്ത് പറയേണ്ടത്. ഡയമണ്ട് നെക്ലക്‌സ് ഉള്‍പ്പടെ ക്യാരറ്റര്‍ റോളുകള്‍ തകര്‍ത്ത സംവൃതയ്ക്ക് തീര്‍ത്തും വൈകാരിക ഭാവങ്ങള്‍ സമ്മാനിക്കുന്ന കഥാപാത്രം തന്നെയാണ് ഇത്. രസികനെന്ന ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരി റോളിലെത്തി തകര്‍ത്ത സംവൃത രണ്ടാം വരവിലും സമാനമായ രീതിയുള്ള ഒരു കഥാപാത്രത്തെ അഭിനയിപ്പിച്ചങ്ങ് തകര്‍ക്കുകയാണ്. സുനിയുടെ ജീവിത്തത്തിലെ ദുര്‍ചിലവുകളും, മദ്യപാനവും മറ്റുള്ളവരില്‍ നിന്നുള്ള പരിഹാസവുമെല്ലാം ഏല്‍ക്കേണ്ട രംഗത്തിലും നിസഹായയി മാറുന്ന ഭാര്യയെ പലപ്പോഴും സംവൃതയില്‍ പ്രേക്ഷകന്‍ കണ്ടിരിക്കും.
ഒന്നാം പകുതി പാട്ടും അല്‍പം കോമഡിയുമൊക്കൊയായി കഥയെ ഇങ്ങനെ കൊണ്ടുപോകുമ്പോള്‍ രണ്ടാംപകുതിയി കാമ്പിലേക്ക് വരുന്നു. രണ്ടാം പകുതിയില്‍ കടത്തില്‍ നിന്നും ദാരിദ്രത്തില്‍ നിന്നുമെല്ലാം രക്ഷപെടാനുള്ള സുനിയുടെ ശ്രമത്തിനിടയില്‍ മദ്യവുമായി കടന്നെത്തുന്ന ഒരു ലോറി അപകടത്തില്‍പെടുന്നതും തുടര്‍ന്ന് ഇതേ സാഹചര്യത്തില്‍ അവിടെയുണ്ടാകുന്ന ഒരു യുവതിയുടെ തിരോധാനവും ഇവരിലേക്ക് നിഴലിക്കുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം.
കോമഡി ത്രില്ലര്‍ കാറ്റഗറിയില്‍പെടുത്തുമ്പോല്‍ തന്നെ ക്രൈംത്രില്ലര്‍ മൂഡിലേക്കും ചിത്രത്തിന്റെ രണ്ടാം പകുതി എത്തും. ഒന്നാം പകുതി സുനിലിന്റെ ധൂര്‍ത്തും അലക്ഷ്യമായ ജീവിതവും സമ്മാനിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ സുനിലിന്റെ ജീവിത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സന്ദര്‍ഭങ്ങളുമാണ്. മലയാളത്തിലെ റിയലിസ്റ്റിക് സിനിമയുടെ ശ്രേണിയില്‍പെടുത്താവുന്ന ചിത്രം എന്നതിനപ്പുറം വലിയ അഭിനയപ്രാധാന്യമുള്ള കഥാപാത്രമോ കഥയോ ആയി കണക്കാക്കാന്‍ കഴിയില്ല. ബിജു മോനോന്റെ നായകറോള്‍ തകര്‍ത്ത് അഭിനയിക്കുമ്പോള്‍ തന്നെ അതേ പടിയില്‍ തുല്യത്രാസില്‍ പെടുത്താവുന്ന അഭിനയമാണ് സംവൃത അടക്കം പലരും കാഴ്ചവയ്ക്കുന്നത്.
അലന്‍സിയറിന്റെ കറുപ്പായി എന്ന കഥാപാത്രത്തെ എടുത്താല്‍ ചക്കിക്കൊത്ത ചങ്കരന്‍ എന്നൊക്കെ പഴമൊഴി പറയും പോലെ സുനിയുടെ ഗ്യാങ്ങിന് പറ്റിയ കൂട്ടാണ്. ജയിലിലുള്‍പ്പെടുള്ള സീനുകളില്‍ അലന്‍സിയറിന്റെ പെര്‍ഫോമന്‍സ്. തീര്‍ത്തും രസികനായി സദാ സമയവും നിറഞ്ഞു നിന്ന സുധീഷ് കോപ്പയുടെ കഥാപാത്രം ഇവയൊക്കെ ജീവാംശം ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളായി തന്നെ തോന്നി. ഇടയ്ക്ക് മലയാള സിനിമയിലേക്ക് കടന്നെത്തിയ ബംഗാളി റോള്‍,ഇവയൊക്കെയാണ് എടുത്ത് പറയാവുന്ന മറ്റ് അഭിനയങ്ങള്‍. ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണത്തിലെ മികച്ച ഫ്രെയിമുകള്‍, ഹരിനാരയണന്റെ രചനിയലുള്ള ഗാനം എന്നിവ പ്രശംസ അര്‍ഹിക്കുന്നു.
ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയത്.