മോഹന്‍ലാല്‍ ജോഷി കൂട്ടകെട്ടിലെത്തിയ ഉജ്ജ്വല വിജയമായിരുന്നു നരന്‍. മുള്ളന്‍കൊല്ലിയിലെ നല്ലവനായ ചട്ടമ്പിയായി പ്രേക്ഷകരുടെ ലാല്‍ എത്തിയപ്പോള്‍ നന്മയുടെ വഴിതുറന്നിട്ട കവലചട്ടമ്പിയെ ജോഷി കാട്ടിത്തന്നു.രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ 2005ല്‍ പുറത്തിങ്ങിയ ചിത്രം മോഹന്‍ലാലിന് ഇടക്കാലത്ത് നല്‍കിയ ഗംഭീര തിരിച്ചുവരവായിരുന്നു നല്‍കിയത്. ഉദയാനാണ് താരം ഇറങ്ങി വിജയലഹരിയില്‍ നില്‍ക്കുമ്പോഴാണ് ചന്ദ്രോത്സവവും, ഉടയോനും നല്‍കിയ പരാജയം മായ്ച്ചിരുന്നു. കെട്ടിലും മട്ടിലും പ്രേക്ഷകര്‍ കൊതിക്കുന്ന ആക്ഷന്‍ കിങ്ങായി തന്നെയായിരുന്നു ചിത്രത്തില്‍ ലാലിന്റെ രംഗപ്രവേശനം.
മുള്ളന്‍ കൊല്ലി എന്ന ഗ്രാമത്തിലൂടെ കഥയെ കൊണ്ടുപോകുമ്പോള്‍ തന്നെനാട്ടിലെ ചട്ടമ്പിയായ വേലായുധനിലേക്ക് കഥയെത്തുന്നു. ഏത് ഗ്രാമത്തിലും തന്റേടിയും തടിമുടുക്കനും ദുര്‍മാര്‍ഗിയുമായ ഒരു കവലചട്ടമ്പി കാണാതിരിക്കില്ലല്ലോ.. ഇരുണ്ട് ചുവന്ന കണ്ണും മദ്യലഹരിയില്‍ നീരാടി നടക്കുന്ന വില്ലനും മുറുക്കി ചുവന്ന പല്ലും.. കയ്യില്‍ സദാ കരുതുന്ന കത്തിയും... ഇതെല്ലാം സ്ഥിരം കഥകളിലും സിനിമകളിലും കണ്ടുമടുത്ത ക്ലിശേ വില്ലനാണെങ്കില്‍ വേലായുധന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു.
ആരോ ഉപേക്ഷിച്ച് പോയ കുഞ്ഞിനെ വളര്‍ത്തിയത് അച്ഛനെ പോലെ സ്‌നേഹിച്ചത് വലിയ കുറുപ്പെന്ന മധു അവതരിപ്പിക്കുന്ന കഥാപാത്രം. വേലായുധന്‍ ആരുടെയെങ്കിലും മുന്‍പില്‍ തലകുനിച്ചിട്ടുണ്ടെങ്കില്‍ പിരിച്ച മീശ താഴ്ത്തിയിട്ടുണ്ടെങ്കില്‍ അത് വലിയ കുറുപ്പിന്റെ മുന്നില്‍ മാത്രമാകണം. ആ കുടുംബത്തില്‍ തന്നെ അയാള്‍ കൂടെ പിറപ്പിനെ പോലെ കരുതുന്ന സഹോദരിയായി രേഖ എത്തുന്നു. കഥാവഴിയില്‍ പല കഥാപാത്രങ്ങള്‍ കടന്നെത്തുന്നു. വേലായുധന് ഇവരുമായെല്ലാം അഭേദ്യമായ ആത്മസുകൃതം സൂക്ഷിക്കുന്ന രംഗങ്ങള്‍. കേളപ്പേട്ടന്‍. മകളായി എത്തിയ ഭാവന. മോഹന്‍ലാലിന്റെ നായിക എന്ന പദം ആദ്യം അലങ്കരിക്കാന്‍ കിട്ടിയ ഭാഗ്യവും ഈ ചിത്രത്തില്‍ ഭാവനയ്ക്ക് ലഭിച്ചിരിക്കണം.
കരുത്തനായ നാട്ടിലെ ഭൂജന്മിയും വേലായുധന്റെ പതനം ആഘോഷിക്കാന്‍ നടക്കുന്ന കൊച്ചു കുറുപ്പും അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍. ഒരേ സമയം ആക്ഷന്‍ മൂഡിലും ഡ്രാമാറ്റിക്ക് ശൈലിയിലും പ്രേക്ഷകന് വിരക്തി നല്‍കാത്ത കഥാവഴിയാണ് നരന്‍ സമ്മാനിച്ചത്. ആരോരുമിലാത്തവര്‍ക്ക് സദാ ആശ്രയമായി കൂടെയുള്ള വില്ലന്‍. കള്ളുഷാപ്പിലും കവലയിലും വേലായുധന്റേതായ നിയമങ്ങളും ശാസനകളും. അമ്പലക്കമ്മിറ്റി പിരിവ് ഇറക്കി വേലായുധനെ തല്ലാന്‍ ഗുണ്ടകളെ ഇറക്കുന്ന രംഗങ്ങള്‍, പ്രണയത്തിന്റെ തീരാത്ത ഓര്‍മകള്‍ സമ്മാനിക്കുന്ന രംഗങ്ങള്‍ അങ്ങനെ വ്യത്യസ്ഥതകളെ ഏകോപിപ്പിച്ചാണ് ചിത്രം പുറത്തെത്തിയത്.
ചിത്രം പുറത്തിറങ്ങി പതിനാല് വര്‍ഷം പിന്നിടുമ്പോഴും ഇതിലെ ഗാനങ്ങളും ഓരോ രംഗങ്ങളും പ്രേക്ഷകന് സമ്മാനിക്കുക വേറിട്ട അനുഭൂതിയാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ രചനയില്‍ പുറത്തിറങ്ങിയ ആറ് ഗാനങ്ങള്‍ ഇവയ്ക്ക് മനോഹരമായ സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. പുഴയുടെ സൗന്ദര്യത്തെ പ്രകൃതിയുടെ വേറിട്ടഭാവങ്ങളെ ക്യാന്‍വാസാക്കിയ ഷാജിയുടെ ക്യാമറ. ചിത്രസംയോജനം ഒരുക്കിയ രഞ്ജിത്ത് എബ്രഹാം, വസ്ത്രാലങ്കാരം ഒരുക്കിയ പാണ്ഡ്യന്‍ സലിം തുടങ്ങി സിനിമയുടെ അണിയറ എല്ലാം തന്നെ പ്രശംസ നേടിയെടുത്തവയാണ്.