Latest News

ഇടവേളയ്ക്ക് ശേഷം കോമഡി ട്രാക്കിലേക്ക് പൃഥ്വിരാജ്; സംവിധാന ചുവടുവയ്പ്പില്‍ കലാഭവന്‍ ഷാജോണിന് പാസ് മാര്‍ക്ക്; ചിരിപ്പൂരമൊരുക്കിയ ബ്രദേഴ്‌സ്‌ഡേ ഓണക്കാലത്തെ പൃഥ്വിയുടെ ഓണക്കോടി; ബ്രദേഴ്‌സ് ഡേ റിവ്യു

പി.എസ്.സുവര്‍ണ
topbanner
ഇടവേളയ്ക്ക് ശേഷം കോമഡി ട്രാക്കിലേക്ക് പൃഥ്വിരാജ്; സംവിധാന ചുവടുവയ്പ്പില്‍ കലാഭവന്‍ ഷാജോണിന് പാസ് മാര്‍ക്ക്; ചിരിപ്പൂരമൊരുക്കിയ ബ്രദേഴ്‌സ്‌ഡേ ഓണക്കാലത്തെ പൃഥ്വിയുടെ ഓണക്കോടി; ബ്രദേഴ്‌സ് ഡേ റിവ്യു

പ്രതീക്ഷയുടെ അമിത ഭാരമില്ലാതെ ഈ ഓണ അവധിക്കാലത്ത് കുടുംബസമേതം പോയി കാണാന്‍  കഴിയുന്ന ഒരു തട്ടുപൊളിപ്പന്‍ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. നവാഗതനായ സംവിധായകന്‍ എന്ന നിലവില്‍ ഷാജോണ്‍ മികച്ച് നില്‍ക്കുമ്പോള്‍ ചിത്രത്തിലൂടെ എന്താണ് യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചത് എന്ന സംശയം സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനില്‍ അവശേഷിക്കുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം നീണ്ട സീരിയസ് കഥാപാത്രങ്ങള്‍ക്ക് ശേഷം ഇറങ്ങുന്ന ഒരു പക്കാ എന്റെര്‍ടെയിനര്‍ മൂവി തന്നെയാണ് ബ്രദേഴ്‌സ് ഡേ.

അടിയും ഇടിയും ആട്ടവും പാട്ടുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പൃഥ്വിരാജും ധര്‍മജന്‍ ബോള്‍ഗാട്ടിയും കോട്ടയം നസീറും വിജയരാഘവനുമെല്ലാം ഒരുമിച്ചെത്തുന്ന സീനുകളെല്ലാം പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍ , മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.


കോമഡി വഴങ്ങില്ലെന്ന ചീത്തപേര് ഒത്തിരി കേട്ടിട്ടുള്ള ഒരു നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഈ ചിത്രത്തിലൂടെ ആ പേര് മാറ്റിക്കുറിക്കാന്‍,. തനിക്കും കോമഡി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആദ്യ പകുതിയില്‍ ആവശ്യമില്ലാതെയും അല്ലാതെയും നിരവധി കഥാപാത്രങ്ങള്‍ വന്നുപോകുന്നുണ്ടെ്. ഈ കഥാപാത്രങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന ഘടകങ്ങള്‍ വ്യക്തമാക്കിയെടുക്കാന്‍ പ്രേക്ഷകര്‍ പരിശ്രമിക്കേണ്ടിവരും.

Image result for brothers day prithviraj movie

എന്നാല്‍ പൃഥ്വിയുടെയും ധര്‍മജന്റെയുമെല്ലാം കഥാപാത്രങ്ങള്‍ പ്രേക്ഷനില്‍ മടുപ്പ് ഉണ്ടാക്കാത പിടിച്ചിരുത്തി. ആദ്യ പകുതിയില്‍ ഒരു കോമഡി ചിത്രത്തിന് നല്‍കേണ്ട് എല്ലാ ചേരുവകളും നല്‍കിയിട്ടുണ്ട്. ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേയ്ക്ക് എത്തുമ്പോള്‍ സിനിമ കോമഡി ചിത്രത്തിന്റെ ചട്ടകൂടില്‍ നിന്ന് ഒരു ഫാമിലി ഡ്രാമ, ത്രില്ലര്‍ വിഭാഗത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ ആദ്യ ഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആദ്യ ഭാഗങ്ങളില്‍ നിറഞ്ഞ് നിന്ന പൃഥ്വിക്ക് രണ്ടാം ഭാഗത്തില്‍ സക്രീന്‍ സ്‌പേസ് താരതമ്യേന കുറവാണ്.

 ഐശ്വര്യ അവതരിപ്പിച്ച സാന്റാ എന്ന കഥാപാത്രമാണ് രണ്ടാം പകുതിയെ മുന്നോട്ട് കൊണ്ടപോകുന്നത്. ഐശ്വര്യയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. അതുപോലെ തന്നെ ഐശ്വര്യയ്‌ക്കൊപ്പം എടുത്ത് പറയേണ്ട്താണ് മിയയുടെ പ്രകടനവും. മിയയും ഐശ്വര്യയും തമ്മിലുള്ള കോംബിനേഷന്‍ രംഗങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അതേസമയം നായകനും നായികയിക്കുമൊപ്പം അല്ലെങ്കില്‍ അതില്‍ നിന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്നതായിരുന്നു തമിഴ് നടന്‍ പ്രസന്ന അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം.

Related image

ഇതുവരെയും മലയാളത്തിലുണ്ടായ സൈക്കോ വില്ലന്മാര്‍ക്കൊപ്പം തന്നെ പ്രസന്നയെയും ചേര്‍ക്കാം. ഒരു ചെറിയ ചിരിയിലൂടെ തന്നെ പ്രേക്ഷകനില്‍ ഭയവും ആകാംക്ഷയും നിറയ്ക്കാന്‍ പ്രസന്നയെകൊണ്ട് സാധിച്ചു. മറ്റ് താരങ്ങള്‍ക്കൊപ്പം മികച്ച്‌നില്‍ക്കാന്‍ സാധിച്ചു എന്ന് തന്നെ പറയാം. പൃഥിരാജിന്റെ സഹോദരിയായി പ്രയാഗയയും ശ്രദ്ധേയ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്.

റോണി എന്ന പൃഥ്വിരാജ് കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ ആദ്യം മുന്നോട്ട് പോകുന്നതെങ്കിലും പിന്നീട് റോണിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങളുമായി എ്ങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നിടത്ത് നിന്ന്ാണ് ചിത്രം ത്രില്ലര്‍ വിഭാഗത്തിലേയ്ക്ക് എത്തുന്നത്.

സിനിമയെക്കുറിച്ച് ചുരുക്കി പറഞ്ഞാല്‍ എല്ലാം അടങ്ങിയ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍. ആവശ്യമില്ലാതെ കുറെ കഥാപാത്രങ്ങളെ വന്നുപോകുന്നു എന്നതാകും പ്രേക്ഷകന് ഈ ചിത്രത്തില്‍ തോന്നുന്ന പ്രധാന പോരായ്മ. ആദ്യ ഭാഗത്തില്‍ മികച്ച നിന്ന പലരെടും സെക്കന്റ് ഹാഫില്‍ കാണാനാകില്ല. ചില കഥാപാത്ര്ങ്ങള്‍ എന്തിനായിരുന്നുവെന്ന് പ്രേക്ഷകര്‍ ചിന്തിച്ചാലും തെറ്റ് പറയാനാകില്ല.

സഹോദരനുംസഹോദരിയും, അച്ഛനുംമകളും തമ്മിലുള്ള ആത്മബന്ധത്തെ കൃത്യതയോടെ വരച്ച് കാട്ടാന്‍ സാധിച്ചുവെന്നത് ചിത്രത്തിന്റെ വിജയമാണെന്ന് എടുത്ത് പറയാം. ചിത്രത്തിലെ പാട്ടുകളും ആക്ഷന്‍ രംഗങ്ങളും മികച്ചാതാണ്. കൊച്ചിയിലും മൂന്നാറിലുമായി ചിത്രീകരിച്ച ചിത്രം പ്രേക്ഷകന് നല്ലൊരു ദൃശ്യ വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. തന്റെ ആദ്യ സംവിധാന രംഗം ഷാജോണ്‍ മനോഹരമാക്കിയെന്നും നിസംശയം തന്നെ പറയാം.

Read more topics: # brothers day review
brothers day review

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES