മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രം ഒരു ഫാമിലി ആക്ഷന്‍ ഡ്രാമയാണ്. സിദ്ധിക്കും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രം കാണാന്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സിനിമ എത്തിയില്ലെന്ന് വ്യസനത്തോടെ പറയേണ്ടിവരും. വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും സിനിമ മുന്നോട്ട് പോകുന്തോറും സിനിമയുടെ ഉള്ളില്‍ പറയത്തക്ക ഒന്നുമില്ലെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമാകും. അതായത് കുറെ മാസ് സിനിമകളിലെ ഭാഗങ്ങള്‍ വെട്ടിയൊട്ടിച്ചത് അല്ലെങ്കില്‍ ചേര്‍ത്ത് വെച്ചതുപോലത്തെ ഒരു സിനിമ. എന്നിരുന്നാലും മോഹന്‍ലാല്‍ ഫാന്‍സിനെ ഏറെ കുറെ തൃപ്തിപ്പെടുത്തുന്നുണ്ട് ഈ ബിഗ് ബ്രദര്‍. കാരണം സിനിമ നല്ല രീതിയില്‍ മാസ് ലെവല്‍ സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ വിചാരിച്ച പോലെ നടന്നുമില്ല. സിനിമ ആവറേജ് നിലവാരം മാത്രമേ പുലര്‍ത്തുന്നുള്ളൂ. ഏറെ കാത്തിരുന്ന് എത്തിയ ചിത്രം പ്രതീക്ഷ നിലനിര്‍ത്തിയില്ല. സിദ്ദിഖ് മോഹന്‍ലാല്‍ കൂട്ടുകെട്ട് മുമ്പ് നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വളരെ പ്രതീക്ഷയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പ്രേക്ഷകനില്‍ ഉണ്ടാക്കിയത്. സിദ്ദീഖിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സ്‌ക്രീന്‍ പ്ലേ, ഡയറക്ഷ. സിദ്ദീഖ്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ്, മനു മാളിയേക്കല്‍, ഫിലിപ്പോസ് കെ. ജോസ്. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഫാമിലി ഡ്രാമയും സെന്റിമെന്റ്സും ത്രില്ലിംഗ് എലമെന്റ്സും ആക്ഷനുമെല്ലാം കൂട്ടിച്ചേര്‍ത്ത് എത്തിയ സിനിമയില്‍ സച്ചിദാനന്ദന്‍ എന്ന ഇരുട്ടത്ത് കണ്ണ് കാണാന്‍ കഴിയുന്ന ഒരു അസാമാന്യ കഴിവുള്ള വ്യക്തിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മാസ് സീനുകളാലും ആരാധകരെ കൈയ്യടിപ്പിക്കാനുള്ള ഡയലോഗുകളാലും താരം പ്രേക്ഷകരെ കൈയ്യിലെടുക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ആരാധകര്‍ക്ക് മാത്രമേ ത്രില്ലിങ്ങായി തോന്നുന്നുള്ളൂ എന്നത്. സത്യം. സിനിമയുടെ ട്രെയിലറുകളും പാട്ടുകളും പ്രേക്ഷകരില്‍ കുറെയെറെ സംശയങ്ങള്‍ നിറച്ചിരുന്നു. നായകന് പുറകേ പാട്ട് പാടി നടക്കുന്ന ചെറിയ നായികയെ കൂടി പാട്ടില്‍ കണ്ടതോടെ ഒരു ബോറന്‍ ചിത്രമാകും ഇതെന്ന് ആളുകള്‍ മുന്‍കൂട്ടി ചിന്തിച്ചു. എന്നാല്‍ വിചാരിച്ചത്ര ബോറടിയൊന്നുമല്ല ചിത്രം. സിദ്ദിഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മുമ്പ് ഇറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്‍ഡില്‍ മാന്‍ എന്ന ചിത്രത്തിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ ഭേദമാണ് ഇത്. മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറെ കുറിച്ച് പറയുകയാണെങ്കില്‍ തന്റെ റോള്‍ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. മോശം പറയാന്‍ ഒന്നുമില്ല. കാരണം വലിയ കഥയൊന്നും ഇല്ലാത്ത സിനിമയായിരുന്നിട്ട് കൂടി രണ്ടേമുക്കാല്‍ മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയത് ഈ മഹാനടന്റെ അഭിനയ ചാരുത തന്നെയായിരുന്നു.
മോഹന്‍ലാലിന് പുറമേ ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്,സല്‍മാന്‍ഖാന്റെ അനിയന്‍ അര്‍ബാസ് ഖാന്‍,സിദ്ദീഖ്, ദേവന്‍, ഹണി റോസ്, ഇര്‍ഷാദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഇവരെല്ലാം തന്നെ തങ്ങളുടെ വേഷം നല്ല രീതിയില്‍ കൈകാര്യം ചെയ്തു. സിദ്ദീഖ് എന്ന സംവിധായകന്റെ ഒട്ടുമിക്ക സിനിമകളിലും ഉണ്ടാവുന്ന ചേരുവകളെല്ലാം തന്നെ ഈ ബിഗ് ബ്രദറിലും ഉണ്ട്. എന്നാല്‍ കഥ ഒന്നല്ലാട്ടോ. അത് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പറയുവാനാണെങ്കില്‍ പ്രത്യേകിച്ച് ഒരു കഥയില്ല. എല്ലാ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനെത്തുന്ന ക്ലീഷേ നായകനാവുന്നുണ്ട് മോഹന്‍ലാല്‍ ഇതില്‍. നര്‍ക്കോട്ടിക്സും, സ്റ്റണ്ടും എല്ലാം പല സിനിമകളിലും പ്രേക്ഷകര്‍ കണ്ട് മടുത്തതാണ്. എന്നിട്ടും എന്തിനാണ് വീണ്ടും ഇങ്ങനെ ഒരു സിനിമയുമായി ഈ കൂട്ടുകെട്ട് എത്തിയെന്നത് എല്ലാവരുടെയും മനസില്‍ തങ്ങിനില്‍ക്കാവുന്ന ചോദ്യമാണ്. കുറച്ചുകൂടി സുന്ദരനായ മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ കണ്ടിരിക്കാം. അതിലൂടെ മാത്രം എന്‍ഗേജിങ്ങാണ് ഈ ചിത്രം.
സിനിമയില്‍ എടുത്ത് പറയേണ്ട മറ്റൊരു ഘടകമാണ് ചിത്രത്തിലെ പാട്ടുകള്‍. പാട്ടുകള്‍ എല്ലാം തന്നെ വളരെ സിംപിളും കേള്‍ക്കാന്‍ ഇമ്പമുള്ളതുമാണ്. ദീപക് ദേവിന്റെ കംപോസീഷന്‍ മോശമാവാന്‍ വഴിയില്ലാലോ. നായികയുമായുള്ള നോഹന്‍ലാലിന്റെ പ്രണയഗാനം കാണുമ്പോള്‍ അത്രയ്ക്കങ്ങോട് ദഹിക്കില്ലെങ്കിലും കേള്‍ക്കാന്‍ പറ്റിയ നല്ലൊരു കംപോസീഷനാണ് പാട്ട്. സിനിമയുടെ മറ്റ് സാങ്കേതിക വശങ്ങളും നല്ല രീതിയില്‍ തന്നെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആകെ മോശം പറയാവുന്നത് ചിത്രത്തിന്റെ കഥയെയാണ്. സിനിമയുടെ ഭാക്കിയെല്ലാ ഭാഗങ്ങള്‍ നന്നായിരിക്കുകയും എന്നാല്‍ പ്രമേയത്തില്‍ കാമ്പില്ലാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയില്ലേ.. അതാണ് ഈ ബിഗ് ബ്രദറിനും.
മോഹന്‍ലാല്‍ എന്ന അതുല്ല്യ നടനെ കൈയ്യടിച്ചും ആര്‍പ്പു വിളിച്ചുമാണ് ആരാധകര്‍ വരവേറ്റത്. മാത്രമല്ല സിനിമ തുടങ്ങി അവസാനിക്കും വരെയുള്ള താരത്തിന്റെ ഓരോ മാസ് സീനുകളിലും പ്രേക്ഷകരുടെ ഇത്തരത്തിലുള്ള ആവേശ പ്രകടനങ്ങള്‍ കാണാമായിരുന്നു. എന്തായാലും സിനിമ വിചാരിച്ചത്ര നിലവാരം പുലര്‍ത്തുന്നില്ല. ഒരു ആവറോജ് നിലവാരം മാത്രം പുലര്‍ത്തുന്ന സിനിമ മോഹന്‍ലാല്‍ പ്രേമികള്‍ മാത്രമാകും സന്തുഷ്ടരാക്കുക.