Latest News

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രദര്‍നത്തിനെത്തിയ ആകാശഗംഗ 2; പേടിയെക്കാള്‍ കൂടുതല്‍ ചിരിക്കാം; ഒന്നാം ഭാഗത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാ സന്ദര്‍ഭങ്ങള്‍; നായകനായി സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു എത്തുമ്പോള്‍ നായിക പുതുമുഖം;പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം പ്രദര്‍ഷനത്തിന് എത്തുമ്പോള്‍ ഒന്നാം ഭാഗത്തിന്റെ അടുത്ത് എത്തുമോ രണ്ടാം ഭാഗം; റിവ്യൂ വായിക്കാം...

പി.എസ്.സുവര്‍ണ്ണ
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രദര്‍നത്തിനെത്തിയ ആകാശഗംഗ 2; പേടിയെക്കാള്‍ കൂടുതല്‍ ചിരിക്കാം; ഒന്നാം ഭാഗത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാ സന്ദര്‍ഭങ്ങള്‍; നായകനായി സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു എത്തുമ്പോള്‍ നായിക പുതുമുഖം;പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം പ്രദര്‍ഷനത്തിന് എത്തുമ്പോള്‍ ഒന്നാം ഭാഗത്തിന്റെ അടുത്ത് എത്തുമോ രണ്ടാം ഭാഗം; റിവ്യൂ വായിക്കാം...

20 വര്‍ഷങ്ങള്‍ക്ക് ശേഷം മാണിക്കശേരി കോവിലകത്തേയ്ക്ക് ഗംഗയെന്ന ദുരാത്മാവിനെ തിരികെ കൊണ്ടുവന്ന് പ്രേക്ഷകരെ  ഭയത്തിന്റെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍ സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. എന്നാല്‍ സിനിമ കണ്ട പ്രേക്ഷകര്‍ ഗംഗയെ കണ്ട് പേടിച്ചോ എന്ന് ചോദിച്ചാല്‍ സംശമാണ്.. അതിനുള്ള കാരണം ആകാശഗംഗയുടെ ഒന്നാം ഭാഗം തന്നെയാണ്. വിനയന്‍ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രേക്കായിരുന്നു ആകാശഗംഗ. വിനയന്റെ വളര്‍ച്ചയിലേക്കുള്ള ഒരു ചുവടുവയ്പ്പ് എന്ന് തന്നെ പറയാം. കാസ്റ്റിങ്ങിലും കഥയിലും ചിത്രീകരണത്തിലും നീതി പുലര്‍ത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകനെ അത്രകണ്ട് തൃപ്തിപെടുത്തിയില്ല എന്ന് വേണം പറയാന്‍. ആദ്യ ഭാഗത്തിന്റെ അടുത്ത് എത്താന്‍ പോലും രണ്ടാം ഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് വളരെ സങ്കടത്തോടെ തന്നെ പറയേണ്ടിവരും. എന്നാല്‍ ഒന്നാം ഭാഗത്തിലെ ചില സീനുകള്‍ രണ്ടാം ഭാഗത്തിലും ഉള്‍പ്പെടുത്തിയത് പഴയ ആകാശഗംഗയുടെ ഫീല്‍ പ്രേക്ഷകനിലുണ്ടാക്കി. മരുഭൂമിയില്‍ ഇടയ്ക്ക് കിട്ടുന്ന മഴയോട് വെണമെങ്കില്‍ ഇതിനെ ഉപമിക്കാം.

സിനിമ തുടങ്ങുന്നത് തന്നെ പുതുമഴയായ് വന്നു നീ എന്ന ഗാനത്തോടെയാണ്. ഗാനത്തോടൊപ്പം തന്നെ ഒന്നാം ഭാഗത്തിലെ ഏറെ കുറെ പ്രധാന ഭാഗങ്ങള്‍ ഗ്രാഫിക്‌സിലൂടെ കാണിക്കുന്നുണ്ട്. ഇതെല്ലാം രണ്ടാം ഭാഗം കാണാന്‍ പ്രേക്ഷകനില്‍ താല്‍പര്യം ജനിപ്പിക്കുന്നു. എന്നാല്‍ സിനിമ ആരംഭിച്ച് ഇന്റെര്‍വല്‍ ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകനില്‍ നിരാശ ഉണ്ടാക്കുകയാണ് ചിത്രം. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയുടെ ഒന്നാം ഭാഗത്തിന്റെ അതേ പാറ്റേണ്‍ അല്ലെങ്കില്‍ ഏറെ കുറെ അതിനോട് അടുത്ത് നില്‍ക്കുന്ന രീതിയില്‍ രണ്ടാം ഭാഗവും ചെയ്യാന്‍ ശ്രമിച്ചതിലെ പൊരുത്തക്കേടുകള്‍ സിനിമ മുന്നോട്ട് പോകുന്തോറും പല ഭാഗങ്ങളിലും കാണാം. വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം. ഹോളിവുഡ് സിനിമയില്‍ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങള്‍... ഇതെല്ലാം ഈ കാലത്ത് എത്രത്തോളം സക്‌സസ് ആവുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാല്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ മണ്‍മറഞ്ഞ് പോയ മയൂരിയെ അതായത് ആകാശഗംഗയിലെ യഥാര്‍ത്ഥ ദുരാത്മാവിനെ വീണ്ടും വെള്ളിത്തിരയില്‍ കൊണ്ടുവന്നത് മികച്ച് നില്‍ക്കുന്നു. എങ്കില്‍ പോലും മറ്റ് പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ഒന്നും പ്രേക്ഷകനില്‍ ഭയം സൃഷ്ടിച്ചില്ല.

ഒന്നാം ഭാഗത്തിലെ റിയാസും, ഇടവേള ബാബുവും മാത്രമേ ചിത്രത്തിലെ രണ്ടാം ഭാഗത്തിലും ഉള്ളൂ. ഇടയ്ക്ക് മായയുടെ അമ്മയെയും കാണിക്കുന്നുണ്ട്. അതും പേരിന് മാത്രം. ഇവര്‍ക്കെല്ലാം പുറമേ രമ്യ കൃഷ്ണന്‍, പുതുമുഖം വീണ നായര്‍ ,ശ്രീനാഥ് ഭാസി, വിഷ്ണു വിനയന്‍, സെന്തില്‍, പ്രവീണ, തെസ്‌നി ഖാന്‍, വിഷ്ണു ഗോവിന്ദന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, സലീം കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഓരോരുത്തരും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മായയുടെ മകളായ് പുതുമുഖം വീണ നായര്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ അതിനൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന നായക വേഷത്തില്‍ എത്തുന്നത് സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു ആണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ആകാശഗംഗ 2 കാണുവാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത് ചിത്രത്തിന്റെ ഒന്നാം ഭാഗം തന്നെയാണ്. പേടിപ്പിച്ചും, ചിരിപ്പിച്ചും, പ്രേക്ഷകനെ പിടിച്ചിരുത്തിയ സിനിമയുടെ രണ്ടാം ഭാഗത്തിന് എന്നാല്‍ കോമഡി രംഗങ്ങളിലൂടെ മാത്രമേ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിഞ്ഞുള്ളൂ. പ്രേക്ഷകനെ ഭയപ്പെടുത്താന്‍ ചിത്രീകരിച്ച രംഗങ്ങള്‍ പോലും പ്രേക്ഷകനെ അത്ര രസിപ്പിക്കുന്നില്ലെന്നതാണ് സത്യം. കുറച്ചുകൂടെ ഗൗരവമുള്ള വിഷയം, അല്ലെങ്കില്‍ കഴമ്പുള്ള കഥ തിരഞ്ഞെടുത്തിരുന്നെങ്കില്‍ കുറച്ചെങ്കിലും സിനിമയെ മെച്ചപ്പെടുത്താമായിരുന്നു.

ഇനി സിനിമയുടെ മറ്റ് വശങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ സംഗീതം വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പുതുമഴയായ് എന്ന ഗാനത്തിന്റെ ശക്തിക്ക് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ ആകാശഗംഗ എന്ന ചിത്രത്തിന്റെ നെടും തൂണാണ് ഈ ഗാനം എന്ന് തന്നെ പറയാം. ബിജിബാലാണ് ആകാശഗംഗ 2 ന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഗ്രാഫിക്‌സ് എഡിറ്റിംങ്ങ് ക്യാമറ എന്നിവയിലേയ്ക്ക് കടക്കുകയാണെങ്കില്‍ തരക്കേടില്ല എന്ന് പറയാം. പ്രകാശ് കുട്ടിയുടെതാണ് ക്യാമ. പുതുമഴയായി വന്നു എന്ന 'ആകാശഗംഗ'യിലെ പാട്ട് ബേണി ഇഗ്‌നേഷ്യസാണ്  റീമിക്‌സ് ചെയ്തിരിക്കുന്നത് റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഡോള്‍ബി അറ്റ്‌മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ചെയ്തിരിക്കുന്നത് തപസ് നായ്ക് ആണ്.





 

ReplyReply allForward

Read more topics: # aakashaganga2-movie-review
aagashaganga 2 movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES