Latest News

വേഷത്തെ ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കം; മൂക്കുത്തി അമ്മന്‍ 2ല്‍ നിന്നും നായികയെ മാറ്റാനൊരുങ്ങിയെന്ന് റിപ്പോര്‍ട്ട് 

Malayalilife
 വേഷത്തെ ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കം; മൂക്കുത്തി അമ്മന്‍ 2ല്‍ നിന്നും നായികയെ മാറ്റാനൊരുങ്ങിയെന്ന് റിപ്പോര്‍ട്ട് 

യന്‍താരയെ നായികയാക്കി ആര്‍.ജെ. ബാലാജിയും എന്‍.ജെ. ശരവണനും സംവിധാനംചെയ്ത ചിത്രമാണ് മൂക്കുത്തി അമ്മന്‍. 2020-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരുന്നു. സുന്ദര്‍ സി.യാണ് രണ്ടാംഭാഗമായ മൂക്കുത്തി അമ്മന്‍ 2 സംവിധാനംചെയ്യുന്നത്. മാര്‍ച്ച് ആറിന് നടന്ന പൂജയോടെ ചിത്രം ഔദ്യോഗികമായി ആംരഭിച്ചിരുന്നു. ഇതിനിടെ ചിത്രവുമായി ബന്ധ്പ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

സിനിമയുടെ ചിത്രീകരണം അനിശ്ചിതത്വത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സഹസംവിധായകനെ നടി ശാസിച്ചുവെന്നാണ് ഹിന്ദു തമിഴ് റിപ്പോര്‍ട്ടുചെയ്യുന്നത്. ഇത് സെറ്റില്‍ കലുഷിതമായ അന്തരീക്ഷമുണ്ടാക്കിയെന്നും സംഭവത്തില്‍ ഇടപെട്ട സംവിധായകന്‍ സുന്ദര്‍ സി, ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. 

ചിത്രത്തില്‍നിന്ന് നയന്‍താരയെ മാറ്റുന്നതടക്കം ചര്‍ച്ചയായെന്നും അഭ്യൂഹമുണ്ട്. നയന്‍താരയെ മാറ്റി തമന്നയെ പ്രധാനവേഷത്തിലേക്ക് കൊണ്ടുവരാനാണ് നീക്കമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, പ്രശ്‌നപരിഹാരത്തിനായി നിര്‍മാതാവ് ഇസാരി കെ. ഗണേഷ് ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാതാവ് നയന്‍താരയമായി സംസാരിച്ചു. ചര്‍ച്ചയില്‍ സമവായമായതിനെത്തുടര്‍ന്ന് ചിത്രീകരണം പുനരാരംഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

mookuthi amman 2 nayanthara Change

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES