Latest News

മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി മോനിഷ ഓര്‍മയായിട്ട് ഇന്നേക്ക് 26 വര്‍ഷം.....!

Malayalilife
മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി മോനിഷ ഓര്‍മയായിട്ട് ഇന്നേക്ക് 26 വര്‍ഷം.....!

മലയാളികളുടെ മനസില്‍ മായാത്ത ഒാര്‍മയായി ഇരിക്കുന്ന പ്രിയനടി മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയാറു വര്‍ഷം. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലെന്ന പോലെ ഇന്നും ഓരോ മലയാളികളുടെയും മനസിലേറ്റിയ മുഖമാണ് മോനിഷ. 1992 ഡിസംമ്പര്‍ അഞ്ചിനു പുലര്‍ച്ച ആറുമണിയോടെ നടന്ന ആ അപകടത്തിലാണ് മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി മോനിഷ മരിച്ചത്. 25 ചിത്രങ്ങള്‍ക്കൊണ്ട് മലയാളിയുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പിയ മോനിഷയ്ക്ക് അന്ന് പ്രായം 21 മാത്രം. ആറു വര്‍ഷത്തെ മാത്രം സിനിമാജീവിതംകൊണ്ട് ഉര്‍വ്വശി അവാര്‍ഡടക്കം സ്വന്തമാക്കിയിരുന്നു. ലോകത്താകമാനമുള്ള മലയാളികളെ നടുക്കിയ ദുരന്തത്തിനിന്ന് 26 വയസ്സു തികയുന്നു.

ചെപ്പടിവിദ്യയെന്ന സിനിമയുടെ സെറ്റില്‍ എത്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊച്ചിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിന്‍സീറ്റില്‍ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്നുറങ്ങുന്നതിനിടെ മരണത്തിലേക്കു വഴുതിവീഴുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ശ്രീകുമാറും അപകടത്തില്‍ മരിച്ചു. അമ്മ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

 

1986ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ ഒരു കാറപകടത്തില്‍ മരണം സംഭവിച്ചത്.

 

1971 ല്‍ കോഴിക്കോട് പി നാരായണന്‍ ഉണ്ണിയുടേയും ശ്രീദേവിയുടെയും മകളായി ജനിച്ച മോനിഷ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അതിനു ശേഷം ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, കമലദളം, ചമ്ബക്കുളം തച്ചന്‍, തലസ്ഥാനം, ഒരുകൊച്ചു ഭൂമികുലുക്കം, കുടുംബസമേതം, വേനല്‍കിനാവുകള്‍, കടവ്, ഋതുഭേദം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിനിന്ന നാളുകളിലാണ് മോനിഷ കടന്നുപോയത്.

മലയാള സിനിമയില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച എം ടി വാസുദേവന്‍നായര്‍-ഹരിഹരന്‍ ടീമിന്റെ ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ കഴിഞ്ഞത് മോനിഷയുടെ ജീവിതത്തില്‍ വഴിത്തിരിവായി. കൗമാര പ്രായക്കാരുടെ ത്രികോണ പ്രണയകഥ മനോഹരമായി ആവിഷ്‌ക്കരിച്ച നഖക്ഷതങ്ങളെ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി. ഇതോടൊപ്പം മോനിഷയും പ്രേക്ഷകഹൃദയം കീഴടക്കുകയായിരുന്നു.


 

Read more topics: # monisha,# 26 years,# death anniversary
monisha,26 years,death anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES