Latest News

എന്നെന്നും നിന്റെത് എന്ന് കുറിച്ച് സുചിയുടെ കവിളില്‍ ചുംബനം നല്കി മോഹന്‍ലാല്‍; ഈ സ്‌നേഹം എന്നും എപ്പോഴും തുടരട്ടെയെന്ന് ആശംസിച്ച് ആന്റണി പെരുമ്പാവൂര്‍;  മലയാളത്തിന്റെ പ്രിയ ദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചതിങ്ങനെ

Malayalilife
എന്നെന്നും നിന്റെത് എന്ന് കുറിച്ച് സുചിയുടെ കവിളില്‍ ചുംബനം നല്കി മോഹന്‍ലാല്‍; ഈ സ്‌നേഹം എന്നും എപ്പോഴും തുടരട്ടെയെന്ന് ആശംസിച്ച് ആന്റണി പെരുമ്പാവൂര്‍;  മലയാളത്തിന്റെ പ്രിയ ദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചതിങ്ങനെ

മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും വിവാഹ വാര്‍ഷികം ഇന്നലെ ആഘോഷമാക്കി. ഈ പ്രത്യേക ദിനത്തില്‍ സുചിത്രക്ക് ചുംബനം നല്‍കി എടുത്ത ഫോട്ടോ മോഹന്‍ലാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'വിവാഹ വാര്‍ഷികാശംസകള്‍ പ്രിയപ്പെട്ട സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നും നിന്റേത്' എന്നായിരുന്നു താരത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. 

വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എ്തതി. ഫെയ്സ്ബുക്കിലൂടെയാണ് ആന്റണി പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. നിങ്ങളുടെ സ്നേഹം എന്നും എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കട്ടെയെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മോഹന്‍ലാല്‍, സുചിത്ര എന്നിവര്‍ക്കൊപ്പം .ആന്റണി പെരുമ്പാവൂരും ജീവിതപങ്കാളി ശാന്തി ആന്റണിയും നില്‍ക്കുന്ന ചിത്രവും അദ്ദേഹം ആശംസയ്ക്കൊപ്പം പങ്കുവെച്ചു..

 മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ പതിവുപോലെ നിരവധി ആരാധകര്‍ ആശംസകളുമായി എത്തി. വിവാഹിതരായിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇരുവരുടെയും ബന്ധത്തിലെ ആത്മാര്‍ഥതയ്ക്ക് ചേരുന്ന ഉദാഹരണങ്ങളാണ് പലപ്പോഴും ആരാധകര്‍ക്കായി പുറത്തുവരുന്നത്. നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ സജീവമായ മോഹന്‍ലാല്‍ നേരത്തെ ഒരു വിവാഹ വാര്‍ഷികം മറന്ന അനുഭവം പങ്കുവെച്ചിരുന്നു.

ഓര്‍മ്മിച്ചില്ലെന്ന കാര്യം മനസിലാക്കിയ സുചിത്ര, വൈകീട്ട് മോഹന്‍ലാലിന് സമ്മാനം നല്‍കി കൂടെ കുറിപ്പിലൂടെ ആ ദിവസം ഓര്‍മ്മപ്പെടുത്തി എന്നതും താരത്തിന്റെ അനുഭവത്തില്‍ പങ്കുവച്ചതായിരുന്നു. സുചിത്ര, തമിഴ് ചലച്ചിത്ര നിര്‍മാതാവായ ബാലാജിയുടെ മകളാണ്. മോഹന്‍ലാലിന്റെ ആരാധികയായിരുന്ന സുചിത്ര, ഇടയ്ക്കിടെ താരത്തിന് അഭിമാനത്തോടെ കാര്‍ഡുകള്‍ അയയ്ക്കാറുണ്ടായിരുന്നു. 

1988 ഏപ്രില്‍ 28നാണ് ഇരുവരും തിരുവനന്തപുരത്തുള്ള ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വിവാഹിതരായത്. മമ്മൂട്ടി അടക്കമുള്ള നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്നും അവരുടെ വിവാഹചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുണ്ട്.

mohanlals wedding anniversary wishes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES