എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ചകള്‍ മുഴുവന്‍. മോഹന്‍ലാലിനെ നായകനാക്കി ആയിരം കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചും ഒരുപാട് ഗോസിപ്പുകള്‍ പുറത്തു വരുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും മുന്‍ നിര നടന്മാര്‍ക്ക് പുറമെ ഹോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും ടെക്നീഷ്യന്മാരും ചിത്രത്തിന്റെ ഭാഗമാകുമെന്നറിയുന്നു. രണ്ടാമൂഴത്തിനായി പാലക്കാടിനും കര്‍ണാടകയ്ക്കും ഇടയിലായി ഏക്കറുകള്‍ നീണ്ട സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും അറിയിച്ചിരുന്നു. വിക്രമിന് പുറമേ തമിഴില്‍ നിന്ന് ആര്യ, മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.
ഞാന്‍ ഗന്ധര്‍വന്‍ സിനിമയിലൂടെ ശ്രദ്ധേയനായ നിധീഷ് ഭരത്‌രാജും ചിത്രത്തില്‍ എത്തിച്ചേക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട് . ഹിന്ദിയിലെ പ്രധാന സീരിയലയാ മഹാഭാരത്തിലും പുരാണ സീരിയലുകളിലുമെല്ലാം കൃഷ്ണവേഷം ചെയ്ത് ഏറെ ശ്രദ്ദ നേടിയിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ ഭീമസേനന്റെ കഥയില്‍ അദ്ദേഹത്തേയും ശ്രീകുമാര്‍ മേനോന്‍ ഉള്‍കൊള്ളിച്ചേക്കുമെന്നാണ് സൂചനകള്‍.
എന്നാല്‍ സംവിധായകജന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.