മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യത്തില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ വളര്‍ത്തു നായ സിമ്പയ്ക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഫോട്ടോ മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 'ശരി, സിമ്പ ഒരു തമാശ പറഞ്ഞു', എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തന്റെ നായ്ക്കുട്ടനടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാലിനെ ഫോട്ടോയില്‍ കാണാം
ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. 'നല്ല ടീമിന്റെ കൂടെ വര്‍ക്ക് ചെയ്ത ഒരു എനര്‍ജിയും പോസിറ്റീവിറ്റിയും കാണാന്‍ ഉണ്ട് ആ മുഖത്തു, ലാലേട്ടനും നായ്ക്കളും തമ്മിലുള്ള ഒരു പ്രണയകഥയുണ്ട്, ഒരിക്കലും അവസാനിക്കാത്ത ഒരു പ്രണയകഥ', എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.