മലയാളസിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങളെ പോലെ അവരുടെ പിന്‍ഗാമികളായി മക്കളും സിനിമയിലേക്ക് വരാറുണ്ട്. മലയാളത്തില്‍ തന്നെ മിക്ക നടന്മാരുടെയും നടയിമാരുടെയും മക്കള്‍ പുതുമുഖതാരങ്ങളായി എത്തി തന്റെതായ ഇടം കണ്ടു പിടിച്ചവരാണ്. അതിലെരാളാണ് താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍.
ജീത്തു ജോസഫ് ഒരുക്കിയ ആദി വിജയമായതിനു പിന്നാലെ നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ രണ്ടാമത്തെ ചിത്രം. എന്നാല്‍ പ്രണവിന് സിനിമയിലേക്ക് വരാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നെന്ന് തുറന്ന് പറയുകയാണ് മോഹന്‍ലാല്‍. പെട്ടുപോയി എന്നാണ് പ്രണവ് ആദ്യം ഇതിനെക്കുറിച്ച് പറഞ്ഞതെന്നും തന്നെ പോലെ ഇനി സിനിമ പ്രണവും ഇഷ്ടപ്പെട്ടു തുടങ്ങുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പതിയെ സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ എത്തിപെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി, മോഹന്‍ലാല്‍ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.