കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് തൃഷ.തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള നടിമാരില്‍ ഒരാളായ നടി സിനിമയില്‍ 21 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോ. ഇന്ന് ഞാന്‍ എന്താണോ അതിന് കാരണം നിങ്ങള്‍ ഓരോരുത്തരുമാണ്, നിങ്ങള്‍ തന്ന സ്നേഹവും പിന്തുണയുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് തൃഷ പറയുന്നു. നന്ദി പറഞ്ഞ് പങ്കുവച്ച വീഡിയയോും പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
2002ല്‍ സൂര്യയെ നായകനാക്കി അമീര്‍ സംവിധാനം ചെയ്ത മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ കൃഷ്ണ എന്ന നടിയുടെ തുടക്കം. പിന്നീട് മനസ്സെല്ലാം, സാമി, ലേസ ലേസ, ഉനക്കും എനക്കും, വര്‍ഷം, ഗില്ലി എന്നിങ്ങനെ തുടങ്ങി ഇപ്പോള്‍ പൊന്നിയന്‍ സെല്‍വന്‍, ലിയോ വരെ വന്നു നില്‍ക്കുന്നു തൃഷയുടെ ചിത്രങ്ങള്‍. 2018ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ഹേ ജൂഡിലൂടെ തൃഷ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന റാമിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് തൃഷ. ചിത്രത്തിനായുളള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.
സിനിമയ്ക്ക് വേണ്ടി വിവാഹം പോലും വേണ്ട എന്ന് വച്ച നടിയാണ് തൃഷ. 2015 ല്‍ വരുണ്‍ മനിയന്‍ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം ഗംഭീരമായി നടന്നിരുന്നു. എന്നാല്‍ അത് വിവാഹം വരെ എത്തിയില്ല. ഒന്നിന് വേണ്ടിയും തൃഷ സിനിമ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. പല വിവാദങ്ങളെയും ഗോസിപ്പുകളെയും നടിയ്ക്ക് ഇന്റസ്ട്രിയില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ എല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ തൃഷ 21 വര്‍ഷങ്ങള്‍ ഇന്റസ്ട്രിയില്‍ പൂര്‍ത്തിയാക്കുന്നത്.