ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ മോഹന്‍ലാല്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നുത് ഫെബ്രുവരിയില്‍; സൂപ്പര്‍താരം സംവിധാകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങില്ല; ബറോസ്സ് നീട്ടുന്നത് ലാലിന്റെ അഭിനയ തിരക്കുകള്‍ കാരണം

Malayalilife
ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ മോഹന്‍ലാല്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നുത് ഫെബ്രുവരിയില്‍; സൂപ്പര്‍താരം സംവിധാകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങില്ല; ബറോസ്സ് നീട്ടുന്നത് ലാലിന്റെ അഭിനയ തിരക്കുകള്‍ കാരണം

കൊച്ചി: മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക ഫെബ്രുവരിയില്‍ മാത്രം. 'ബറോസ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുക. ഒരു ത്രിഡി ചിത്രമായിരിക്കും ഇത്. വാസ്‌കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.

''ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. പ്രിയപ്പെട്ടവേര, ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു'' എന്നായിരുന്നു മോഹന്‍ലാല്‍ സിനിമാ പ്രഖ്യാപന വേളയില്‍ പറഞ്ഞത്. 'ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസ്സിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ തന്നെയാകും ബറോസ്സ് ആവുക. നവോദയയുമൊത്താകും ചിത്രം തയ്യാറാക്കുക.

നവംബറില്‍ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ലാലിന്റെ തിരക്കുകള്‍ കാരണം അത് നീട്ടിവയ്ക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ഗോവയിലാകും ഷൂട്ടിംഗ് തുടങ്ങുക.കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറയുന്നു. ''കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമയാ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം''- മോഹന്‍ലാല്‍ ബ്ലോഗില്‍ നേരത്തെ എഴുതിയിരുന്നു.

ഈ തീരുമാനം താന്‍ മുന്‍കൂട്ടി എടുത്തതല്ലെന്നും സംഭവിച്ച് പോയതാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. സംവിധായകന്‍ ടികെ രാജീവ് കുമാറുമായി ചേര്‍ന്ന് ഒരു ത്രീഡി സ്റ്റേജ് ഷോ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനു വലിയ ചെലവ് വരുമെന്നറിഞ്ഞതു കൊണ്ട് ആ മോഹം മാറ്റി വെച്ചുവെന്നും അദ്ദേഹം കുറിയ്ക്കുന്നു. ഇതിനിടെ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിന്റെ സംവിധായകന്‍ ജിജോ പുന്നൂസുമായി സംസാരിക്കുമ്പോള്‍ ലഭിച്ച ഒരു ത്രെഡില്‍ നിന്നാണ് സിനിമയുടെ കഥ വികസിച്ചതെന്നും അദ്ദേഹം പറയുന്നു.

mohanlal director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES