Latest News

എന്റെ ജോലിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്, ഞാനൊരു അഭിനേതാവാണ്, ക്രിയേറ്റിവിറ്റിയാണ് എന്റെ ഊര്‍ജ്ജം; വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും; മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല': മോഹന്‍ലാല്‍ 

Malayalilife
 എന്റെ ജോലിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്, ഞാനൊരു അഭിനേതാവാണ്, ക്രിയേറ്റിവിറ്റിയാണ് എന്റെ ഊര്‍ജ്ജം; വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും; മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല': മോഹന്‍ലാല്‍ 

ജോലി ചെയ്തുകൊണ്ടേ ഇരിക്കുക എന്നത് എനിക്ക് ഒരു പുതിയ കാര്യമല്ല. വര്‍ഷത്തില്‍ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. സത്യത്തില്‍ വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും. 47 വര്‍ഷമായി സിനിമയില്‍ ഉണ്ട്. ബറോസ് ചെയ്തത് സ്വന്തം ക്രിയാത്മകതയിലാണെന്ന് മോഹന്‍ലാല്‍. ഇനി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. 

'എന്റെ പ്രൊഫഷനോടുള്ള പാഷനാണ് എന്റെ ഊര്‍ജ്ജം. നിങ്ങള്‍ നിങ്ങളുടെ തൊഴിലിനെ ഇഷ്ടപ്പെടണം. അങ്ങനെയാണ് എന്റെ എല്ലാ ദിവസവും മനോഹരമാകുന്നത്. മികവുറ്റ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അവരുടെ അനുഗ്രഹത്താലാണ് ഞാന്‍ വളര്‍ന്നത്. എന്റെ ജോലിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്. ഞാനൊരു അഭിനേതാവാണ്. ക്രിയേറ്റിവിറ്റിയാണ് എന്റെ ഊര്‍ജ്ജം.' 'ഇത് സിനിമയിലെ എന്റെ 47ാമത്തെ വര്‍ഷമാണ്. സാധാരണയായി ഒരു സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷമാകും അടുത്ത സിനിമ ചെയ്യുക. പക്ഷേ അടുത്തിടെയായി എനിക്ക് ചില പ്രൊജക്റ്റുകള്‍ മാറ്റിവയ്‌ക്കേണ്ടതായി വരുന്നുണ്ട്. 

ഒരു വര്‍ഷത്തില്‍ ഞാന്‍ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. എനിക്ക് അത് പുതിയ കാര്യമല്ല. ഞാന്‍ വിശ്രമിക്കുകയാണെങ്കില്‍ എനിക്ക് തുരുമ്പുപിടിക്കും.'- മോഹന്‍ലാല്‍ പറഞ്ഞു. 'സംവിധായകനാവുക എന്നത് താന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യമല്ല. അപ്രതീക്ഷിതമായി സംഭവിച്ചുപോയതാണ്. കഥ കേട്ടപ്പോള്‍ വ്യത്യസ്തമാണെന്ന് തോന്നി. ഞങ്ങള്‍ നിര്‍മിക്കാം ആര് സംവിധാനം ചെയ്യും എന്നു ചോദിച്ചു. അപ്പോള്‍ ഞാന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിനെക്കുറിച്ചു ചിന്തിച്ചു. ഹൃദയത്തില്‍ നിന്ന് ഒരു സമ്മാനം എന്നെ സ്‌നേഹിക്കുന്നവര്‍ക്കി തിരിച്ചുകൊടുക്കണം എന്ന് ആഗ്രഹിച്ചു. ബറോസ് പൂര്‍ണമായും എന്റെ കലാസൃഷ്ടിയാണ്. മറ്റൊരു സംവിധായകനേയും ഞാന്‍ അനുകരിച്ചിട്ടില്ല. ബറോസിന് ശേഷം മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല.'- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

mohanlal abouy movie direct

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക