ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലും സംസ്ഥാന സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി . നിലവില്‍ മോഹന്‍ലാലിന്റ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യമുയര്‍ത്തി കൊണ്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബഞ്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി .
താരത്തിന്റെ തേവരയില്‍ ഉളള വസതിയില്‍ നടന്നിരുന്ന റെയ്ഡില്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ ഉള്‍പ്പെടെയുളള പട്ടികയില്‍ അനധികൃതശില്‍പ്പങ്ങളും ഉള്‍പ്പെട്ടിരുന്നു . എന്നാല്‍ ഇത് തൊണ്ടിമുതലായി കണ്ടെത്തിയതിനാല്‍ പിടിച്ചെടുക്കാന്‍ വനം വകുപ്പിനോട് നിര്‍ദേശിക്കണമെന്ന ആവശ്യമുയര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കണം എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു .
ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യമറിയിച്ച് കോടതിയെ സമീപിച്ചത് റാന്നി സ്വദേശിയും മുന്‍ ഫോറസ്റ്റ് അസിസ്റ്റന്‍സ് കണ്‍സര്‍വേറ്ററുമായ ജെയിംസ് മാത്യുവാണ് . അനുമതി ലഭിക്കാതെ സുക്ഷിക്കുന്ന തൊണ്ടിമുതല്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കുകയില്ല . വനം വകുപ്പ് ഇതിനുപകരം തൊണ്ടിമുതലായ സാധനങ്ങള്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് ഒരു നടപടി ഉണ്ടാകണം എന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യം ഉയര്‍ത്തുന്നത് .