Latest News

നാനി- ഒഡേല ചിത്രം 'പാരഡൈസ്'; മോഹന്‍ ബാബു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് 

Malayalilife
 നാനി- ഒഡേല ചിത്രം 'പാരഡൈസ്'; മോഹന്‍ ബാബു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് 

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന  ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായാ പാരഡൈസ് ല്‍ നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ സെന്‍സേഷണല്‍ ലുക്ക് 'ജഡേല' ക്ക് കിട്ടിയ ശ്രദ്ധ  അടങ്ങുന്നതിന് മുന്‍പ് തന്നെ, വില്ലന്‍ ആയി സീനിയര്‍ താരം മോഹന്‍ ബാബു വിന്റ്റെജ് ലുക്കില്‍ വരുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. 'ശിക്കാഞ്ച മാലിക്' ആയി മോഹന്‍ ബാബു എത്തുമ്പോള്‍ സിനിമയുടെ താര മൂല്യവും കുതിച്ചുയര്‍ന്നു. 

ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹന്‍ ബാബു, തനിക്ക് തിരിച്ചു വരവിന് ചേര്‍ന്ന റോളില്‍ അതി ശക്തനായ വില്ലന്‍ ആയി വലിയ ആവേശത്തില്‍ ആണ് പാരഡൈസ് സിനിമയില്‍ ഭാഗമാവുന്നത്. തനിക്ക് വേണ്ടി എഴുതിയ ഈ കഥാപത്രത്തിന്റെ ഫാന്‍ ആയി മാറി എന്നാണ് മോഹന്‍ ബാബു ഡയറക്ടര്‍ ശ്രീകാന്ത് ഒഡെലയെ അറിയിച്ചത്. ശിക്കാഞ്ച മാലിക് എന്ന പ്രതി നായകന്റെ രൂപവും മോഹന്‍ ബാബു എന്ന സീനിയര്‍ ആക്ടര്‍ നോട് നീതി പുലര്‍ത്തുന്നതാണ്. ഡയലോഗ് കിംഗ് എന്ന വിളിപ്പേരിന് നീതി പുലര്‍ത്തുന്ന മാന്നറിസ്സവും സ്‌റ്റൈലും ഉറപ്പു നല്‍കുന്നുണ്ട് ഈ കഥാപാത്രം. ഈ സിനിമയിലെ തന്നെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടാന്‍ പോവുന്ന ഒരു വേഷവും ഇതാവും. 

2026 മാര്‍ച്ച് 26 നു എട്ടു ഭാഷകളില്‍ ആയി ഒരു പാന്‍ വേള്‍ഡ് റീലിസ് ന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യന്‍ സിനിമയെ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന റിലീസ് ആയിരിക്കും ഈ സിനിമ. 

നിര്‍മ്മാണം : സുധാകര്‍ ചെറുകുറി 
ബാന്നര്‍ : എസ്. എല്‍. വി സിനിമാസ് 
ഡി ഓ പി : സി എച്ച സായ് 
സംഗീതം : അനിരുദ്ധ് രവിചന്ദര്‍ 
എഡിറ്റിംഗ് : നവീന്‍ നൂലി 
പ്രൊഡക്ഷന്‍ ഡിസൈനര്‍ : അവിനാശ് കൊല്ല 
പി ആര്‍ ഒ : ശബരി 
മാര്‍ക്കറ്റിംഗ് : ഫസ്റ്റ് ഷോ

Read more topics: # പാരഡൈസ്
mohan babu charecter look from paradise

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES