മോദിജിക്കൊപ്പം സെല്‍ഫിയെടുത്ത് ബോളിവുഡ് താരങ്ങള്‍....! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
topbanner
മോദിജിക്കൊപ്പം സെല്‍ഫിയെടുത്ത് ബോളിവുഡ് താരങ്ങള്‍....! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രധാനമന്ത്രി മോദിയുമായി കൂടികാഴ്ച നടത്തി ബോളിവുഡ് താരങ്ങള്‍. ബോളിവുഡിലെ യുവതാരങ്ങളുമായി യോഗം സംഘടിപ്പിച്ചത്  കരണ്‍ജോഹറും മഹാവീര്‍ ജെയ്‌നുമാണ്. മോദിജിക്കൊപ്പം താരങ്ങള്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍  രാജ്യത്തിന്റെ പുരോഗതിയും നിര്‍മാണവുമാണത്രെ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്.

സിനിമയില്‍ നല്ല മാറ്റങ്ങള്‍ വരന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. സിനിമ ടിക്കെറ്റിന് വില കുറച്ചതിന് കരണ്‍ ജോഹര്‍ നരേന്ദ്ര മോദിയോട് നന്ദി അറിയിച്ചു. യോഗത്തില്‍  രോഹിത് ഷെട്ടി, ഏക്ത കപൂര്‍, താരങ്ങളായ രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ആയുഷ്മാന്‍ ഖുരാന, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു, ഭൂമിക ചൗള, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് പങ്കെടുത്തത്.

കൂടാതെ 'മാറ്റങ്ങളെക്കുറിച്ച് ശക്തമായ ഒരു സംഭാഷണം. പ്രധാനമന്ത്രിയുമായി ഇങ്ങനെ നിരന്തരം സംവദിക്കാന്‍ കഴിയട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കരുതുന്നു. ഇന്ത്യന്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോര്‍ത്താല്‍ എന്താണ് നടക്കാത്തത്. മാറുന്ന ഇന്ത്യക്ക് ഞങ്ങളുടേതായ സംഭാവനകള്‍ ചെയ്യാനാകണം'- കരണ്‍ ജോഹര്‍ കുറിച്ചു.


 

Read more topics: # modi,# prime minister,# meeting,# with bollywood stars
modi,prime minister,meeting,with bollywood stars

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES