Latest News

സൂര്യ 37-ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മോദിയുടെ വേഷമോ; മോദി കുര്‍ത്തയും ഷോളും ഇട്ട മോഹന്‍ലാല്‍ ചിത്രം വൈറലാകുന്നു; ലൊക്കെഷനില്‍ നിന്നുളള ചിത്രങ്ങള്‍ ഏറ്റെടുത്തു സോഷ്യല്‍ മീഡിയ

Malayalilife
സൂര്യ 37-ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മോദിയുടെ വേഷമോ; മോദി കുര്‍ത്തയും ഷോളും ഇട്ട മോഹന്‍ലാല്‍ ചിത്രം വൈറലാകുന്നു; ലൊക്കെഷനില്‍ നിന്നുളള ചിത്രങ്ങള്‍ ഏറ്റെടുത്തു സോഷ്യല്‍ മീഡിയ


കെ.വി ആനന്ദിന്റെ തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുന്നു എന്ന വാര്‍ത്ത സിനിമാലോകത്തെ ഇളക്കി മറിച്ചിരുന്നു. സൂര്യ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ വേഷമിടുമ്പോള്‍ സൂര്യ അദ്ദേഹത്തിന്റെ കമാന്റോയായിട്ടാണ് വേഷമിടുന്നത്. ചന്ദ്രകാന്ത് എന്നാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കവേ ലൊക്കേഷനില്‍ നിന്നുമുളള  മോഹന്‍ലാലിന്റെ  ചിത്രംമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനാണ് പ്രത്യേകത. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ കുര്‍ത്തയുമായി സാമ്യമുള്ള വസ്ത്രവും അതിനൊപ്പം ഒരു ഷാളുമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം. മാത്രമല്ല മുടിയും താടിയും നരപ്പിക്കുകയും കണ്ണട വെക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് ചിത്രം വൈറലാകാന്‍ കാരണം. ഇതു കൂടാതെ മോഹന്‍ലാല്‍ മോദിയുമായി കൂടികാഴ്ച നടത്തിയതും പിന്നാലെ സൂര്യ 37 ല്‍ മോഹന്‍ലാല്‍ പ്രധാന മന്ത്രിയാവുന്നു എന്ന വാര്‍ത്ത വന്നതും സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മോദിയുടെ വേഷമാണോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. 

 
 

Read more topics: # Mohanlal,# surya 37,# Modi
Mohanlal acts the role of prime minister in Surya 37 movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക