Latest News

നിഗൂഢതകൾ ഒളിപ്പിച്ച് 'മിസ്റ്റർ ഹാക്കർ'; ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയ താരങ്ങൾ ചേർന്ന് പുറത്തിറക്കി...

Malayalilife
നിഗൂഢതകൾ ഒളിപ്പിച്ച് 'മിസ്റ്റർ ഹാക്കർ'; ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയ താരങ്ങൾ ചേർന്ന് പുറത്തിറക്കി...

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന 'മിസ്റ്റർ ഹാക്കർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.

മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ്‌ അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം മുഹമ്മദ് അബ്ദുൾ സമദ്, സൗമ്യ ഹാരിസും ചേർന്നാണ് നിർമ്മിക്കുന്നത്. എറണാകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു, മനോജ്‌, ശാഹുൽ, സന്തോഷ്‌, അഗസ്റ്റിൻ, പ്രതീഷ്, ഷാജി വർഗീസ്, ഷക്കീർ, ഷമീർ കൊച്ചി, ചന്ദ്രൻ തൃശ്ശൂർ, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനിൽ അർത്തുങ്കൽ, ഡോ. അലക്സ്‌, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബന്ന ജോൺ, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, സൂര്യ എന്നിവരാണ് അഭിനേതാക്കൾ.

അഷറഫ് പാലാഴി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം വിപിൻ എം.ജിയാണ് കൈകാര്യം ചെയ്യുന്നത്. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു. എസ്.ജെ ​ഗോഡ്സൺന്റെതാണ് പശ്ചാത്തലസം​ഗീതം. പി ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ​ഗായകർ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: റഷീദ് ഇ.എ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ.

കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ വടകര, ആക്ഷൻ:അഷറഫ് ഗുരുക്കൾ,ജിറോഷ്,  വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

mister hacker first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES