ഫിറ്റ്‌നസ്സിനും ഫാഷനും ഒരു പോലെ മുന്‍ഗണന നല്‍കുന്ന മിസ്സ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2025 കിരീടം സുവര്‍ണ്ണ ബെന്നിക്ക്.ചുങ്കത്ത് ജ്വല്ലറിയും അറോറ ഫിലിം കമ്പനിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ മത്സരത്തില്‍ വിധികര്‍ത്താവായി എത്തിയ ചലച്ചിത്ര താരം കൈലാഷാണ് വിജയ കിരീടം ചൂടിച്ചത്.
മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുവര്‍ണ ബെന്നി, അവതാരക, അഭിനേത്രി എന്ന നിലകളില്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഗായിക,നര്‍ത്തക എന്ന്‌നീ നിലകളിലും സജീവമായ സുവര്‍ണ, കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ബെന്നി - ഷൈനി ദമ്പതികളുടെ മകളാണ്.
സംവിധായകന്‍ കെ ജി ജോര്‍ജിന്റെ മകളും ഫാഷന്‍ സ്‌റ്റൈലിസ്റ്റുമായ താര കെ ജോര്‍ജ്, ഛായാഗ്രാഹകന്‍ സെല്‍വകുമാര്‍ എസ് കെ എന്നിവരും ഗ്രാന്‍ഡ് ഫിനാലെയില്‍ വിധികര്‍ത്താക്കളായി എത്തിയിരുന്നു.ഇന്‍ട്രൊഡക്ഷന്‍ റൗണ്ട്, ഫിറ്റ്‌നസ് റൗണ്ട്, ഫാഷന്‍ റൗണ്ട്, Q&A റൗണ്ട് എന്നിങ്ങനെ 4 റൗണ്ടുകളും കൂടാതെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങളിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.