Latest News

ഇരുട്ടില്‍ പാതി മറഞ്ഞ് നില്‍ക്കുന്ന നിവിന്‍ പോളിയുടെ മുഖവുമായി മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെത്തുന്നത് മാസ് ലുക്കില്‍

Malayalilife
ഇരുട്ടില്‍ പാതി മറഞ്ഞ് നില്‍ക്കുന്ന നിവിന്‍ പോളിയുടെ മുഖവുമായി മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെത്തുന്നത് മാസ് ലുക്കില്‍

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന' മിഖായേല്‍' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കായംകുളം കൊച്ചുണ്ണിയുടെ വന്‍വിജയത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഇരുട്ടില്‍ പാതി മറഞ്ഞ് നില്ക്കുന്ന നിവിനെയാണ് കാണുന്നത്. മാസ് ലുക്കിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. നായകന്‍ തന്നെയാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറല്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദി ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേല്‍.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമ നിവിന്റെ നായികയാകുന്നു. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, അശോകന്‍, ജെ.ഡി. ചക്രവര്‍ത്തി, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കിഷോര്‍, കലാഭവന്‍ ഷാജോണ്‍, സിജോയ് വര്‍ഗീസ്, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ.പി.എ,സി ലളിത, നവനി ദേവാനന്ദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കരും എഡിറ്റിങ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു, സംഗീതവും, ഗോപി സുന്ദര്‍.

mikhael,new malayalm movie,nivin pauly,first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക