തന്റെ പ്രിയസുഹൃത്തിന്റെ വേര്‍പാടില്‍ എംജി ശ്രീകുമാര്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഡങ്കി പനി ബാധിച്ച് അപ്രതീക്ഷിതമായി വീട പറഞ്ഞ സുഹൃത്തിന്റെ വേര്‍പാടാണ് എംജിയെ തളര്‍ത്തിയത്.വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സുഹൃത്തിന്റെ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള കഴിവ് കിട്ടട്ടേയെന്നുമാണ് എം.ജി. കുറിക്കുന്നത്.
സഹിക്കാന്‍ പറ്റുന്നില്ല എന്റെ പൊന്ന് സഹോദരാ ഈ വേര്‍പാട്... മരണമില്ലാത്ത ഒരുപാട് ഓര്‍മകള്‍ എന്നാണ് ഗായകന്‍ കുറിച്ചിരിക്കുന്നത്. ''സഹിക്കാന്‍ പറ്റുന്നില്ല എന്റെ പൊന്നു സഹോദര ഈ വേര്‍പാട് . മരണമില്ലാത്ത ഒരുപാട് ഓര്‍മകള്‍ . ആന്റണി മൈ ബെസ്റ്റ് ഫ്രണ്ട്... നിസ്സാരം ഒരു കൊതുക് . ഡെങ്കി . വെറും 3 ദിവസം....എത്ര ക്രൂരമാണി വിധി. നിമ്മിക്കും മക്കള്‍ക്കും ഈ വിയോഗം താങ്ങാനുള്ള ശേഷി ദൈവം നല്‍കട്ടെ...'' എന്നാണ് എം.ജി.ശ്രീകുമാര്‍ പങ്ക് വച്ചിരിക്കുന്നത്.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഗായകന്റെ സുഹൃത്ത് ആന്റണി മരിച്ചത്. എം.ജി ശ്രീകുമാറിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേര്‍ ?ഗായകനെ ആശ്വസിപ്പിച്ച് കമന്റുകളുമായി എത്തുന്നുണ്ട്. മഴക്കാലമായതോടെ ഡെങ്കിപ്പനി അടക്കമുള്ള അസുഖങ്ങള്‍ അതിവേ?ഗത്തിലാണ് ആളുകളെ ബാധിക്കുന്നത്.