Latest News

അമേരിക്കയില്‍ കറങ്ങി എംജി ശ്രീകുമാരും ഭാര്യ ലേഖയും; ഇരുവരും ഇത്തവണ മകള്‍ക്കരുകിലെത്തിയത് കൊച്ചുമകനെ കാണാനെന്ന് റിപ്പോര്‍ട്ട്; ലേഖയുടെ മകള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നതോടെ അപ്പൂപ്പനായി എം ജി ശീകുമാര്‍

Malayalilife
topbanner
അമേരിക്കയില്‍ കറങ്ങി എംജി ശ്രീകുമാരും ഭാര്യ ലേഖയും; ഇരുവരും ഇത്തവണ മകള്‍ക്കരുകിലെത്തിയത് കൊച്ചുമകനെ കാണാനെന്ന് റിപ്പോര്‍ട്ട്; ലേഖയുടെ മകള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നതോടെ അപ്പൂപ്പനായി എം ജി ശീകുമാര്‍

ളരെ അപൂര്‍വ്വമായി മാത്രമെ ഗായകന്‍ എംജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും കുടുംബ വിശേഷങ്ങള്‍ പുറത്തു വരാറുള്ളൂ. ശ്രീകുമാറിന്റെ സംഗീത ജീവിതത്തിലെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഓരോ നിമിഷങ്ങളും അടിച്ചുപൊളിക്കുന്ന ഈ താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. ലേഖയുടെ മകള്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണെന്ന സന്തോഷ വാര്‍ത്തയാണത്. യുഎസിലാണ് ലേഖയുടെ മകളും ഭര്‍ത്താവും താമസിക്കുന്നത്. ഇവര്‍ക്കരികിലേക്ക് അവധിയാഘോഷിക്കുവാന്‍ ലേഖയും ശ്രീകുമാറും എല്ലാ വര്‍ഷവും പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ യാത്രയ്ക്ക് ഇങ്ങനെയൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞുള്ള ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മകള്‍ക്ക് കുഞ്ഞുണ്ടായത്.

ഇതോടെ ഇണക്കുരുവികളെ പോലെ പാറിപ്പറന്നു നടക്കുന്ന എംജി ശ്രീകുമാറും ഭാര്യയും ഒരപ്പൂപ്പനും അമ്മൂമ്മയും ആയെന്ന വിശേഷം കൂടിയാണ് 2023 ഇവര്‍ക്ക് സമ്മാനിച്ച ഏറ്റവും വലിയ സൗഭാഗ്യം. കഴിഞ്ഞ ദിവസം ഇരുവരും ഗായകന്‍ യേശുദാസിനെയും കുടുംബത്തേയും സന്ദര്‍ശിച്ച ചിത്രങ്ങളെല്ലാം പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് പേരക്കുട്ടി എത്തിയ വിശേഷവും എത്തിയത്. രണ്ടു വര്‍ഷം മുന്നേയാണ് ആദ്യ വിവാഹത്തില്‍ ജനിച്ച മകളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചുമെല്ലാം ലേഖ തുറന്നു പറഞ്ഞത്. ആദ്യ ദാമ്പത്യ പരാജയത്തിനു ശേഷമാണ് ലേഖ എംജി ശ്രീകുമാറിനൊപ്പം ലിവിംഗ് ടുഗെദറിലേക്ക് എത്തുകയും 2000ത്തില്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുവാനും തുടങ്ങിയത്.

ഈ ബന്ധത്തില്‍ ഇവര്‍ക്ക് മക്കളുണ്ടായിട്ടില്ല. എങ്കിലും ലേഖയുടെ മകളെ സ്വന്തം മകളായി തന്നെയാണ് ശ്രീകുമാര്‍ സ്നേഹിക്കുന്നതും പരിഗണിക്കുന്നതുമെല്ലാം. എല്ലാവര്‍ഷവും മകളേയും കുടുംബത്തേയും കാണാന്‍ അമേരിക്കയിലേക്ക് എത്തുന്ന ശ്രീകുമാറിനും ലേഖയ്ക്കും കോവിഡ് കാലത്ത് മകളെ കാണാന്‍ സാധിച്ചിരുന്നില്ല. ആ സമയത്ത് ഡിപ്രഷന്‍ അടക്കമുള്ള അവസ്ഥയിലേക്ക് ലേഖ എത്തിയിരുന്നു. മകള്‍ എന്നതിനപ്പുറം ലേഖയുടെ അടുത്ത കൂട്ടുകാരിയാണ് മകള്‍. സൗന്ദര്യം സൂക്ഷിക്കുന്നതില്‍ വളരെയധികം ശ്രദ്ധ നല്‍കുന്ന ലേഖയേയും മകളേയും കണ്ടാല്‍ കൂട്ടുകാരികളാണെന്നേ പറയുകയുമുള്ളൂ.

എല്ലാ മാതൃദിനത്തിലും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലേഖ പങ്കുവെക്കാറുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് മകള്‍ അമേരിക്കയിലേക്ക് പോയത്. അതുവരെ പഠനവും കാര്യങ്ങളുമെല്ലാം അമ്മയ്ക്കൊപ്പം നിന്നു തന്നെയായിരുന്നു. ലേഖ രണ്ടാമതൊരു ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഏറ്റവും അധികം പിന്തുണച്ചതും മകള്‍ തന്നെയായിരുന്നു. ആദ്യ ജീവിതത്തില്‍ സംഭവിച്ചതു പോലൊരു തെറ്റ് ആവര്‍ത്തിക്കരുത് എന്ന് തീരുമാനിച്ചതിനാല്‍ വളരെയേറെ മുന്‍കരുതലോടു കൂടിയാണ് ലേഖ എംജി ശ്രീകുമാറിനൊപ്പമുള്ള ജീവിതം തെരഞ്ഞെടുത്തത്. മകളും അവളുടെ ഭാവിയുമായിരുന്നു അന്ന് ഏറ്റവും അധികം ആശങ്കയായത്. എന്നാല്‍ അമ്മ തെരഞ്ഞെടുത്ത ലിവിംഗ് ടുഗെദറിനെ അകമഴിഞ്ഞ പിന്തുണച്ച മകളുടെ നിലപാട് ലേഖയ്ക്ക് വളരെയധികം ആശ്വാസമാണ് നല്‍കിയത്.

ഇന്ന് മറ്റേതൊരു താരദാമ്പത്യങ്ങളേക്കാളും മനോഹരമായ രീതിയില്‍ എംജി ശ്രീകുമാറും ലേഖയും ജീവിതം ആസ്വദിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു റിയാലിറ്റി ഷോയില്‍ വച്ച് ലേഖയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനു മറുപടിയായി ലേഖ നല്‍കിയത് ഇങ്ങനെയാണ്. എപ്പോഴും സ്നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും. എപ്പോഴും വീട്ടില്‍ തല്ലു കൂട്ടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നാണ് ലേഖ മറുപടി നല്‍കിയത്. എംജിയുടെ നിഴലായി സ്റ്റേജ് പ്രോഗ്രാമുകളിലും യാത്രകളിലും എല്ലാം എപ്പോഴും ലേഖയും ഒപ്പം ഉണ്ടാകാറുണ്ട്.

2000 ലാണ് ഇരുവരും വിവാഹിതര്‍ ആകുന്നത്. അതിനു മുന്‍പ് ലിവിങ് റിലേഷനില്‍ ആയിരുന്നു. 'ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും', എന്നാണ് ഒരിക്കല്‍ ശ്രീകുമാര്‍ പറഞ്ഞത്

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lekha Mg Sreekumar (@lekhamg)

mg sreekumar and wife lekha in usa

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES