Latest News

താരങ്ങള്‍ ഉള്‍പ്പടെ ഏതൊരാളെയും വിവാഹ മോചനത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ഈഗോയാണെന്ന് നടി മേനക! വിട്ടു കൊടുക്കാനുള്ള മനസ്സ് പലര്‍ക്കുമില്ല, ഒരാളുടെ ഭാഗത്ത് നിന്ന് ഒരു ക്ഷമ മതി കാര്യങ്ങള്‍ എല്ലാം അവസാനിക്കാന്‍ എന്നും താരം!

Malayalilife
topbanner
 താരങ്ങള്‍ ഉള്‍പ്പടെ ഏതൊരാളെയും വിവാഹ മോചനത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ഈഗോയാണെന്ന് നടി മേനക! വിട്ടു കൊടുക്കാനുള്ള മനസ്സ് പലര്‍ക്കുമില്ല, ഒരാളുടെ ഭാഗത്ത് നിന്ന് ഒരു ക്ഷമ മതി കാര്യങ്ങള്‍ എല്ലാം അവസാനിക്കാന്‍ എന്നും താരം!

ണ്‍പതുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. പിന്നീട് നിര്‍മ്മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ച് മേനക കുടുംബിനിയായി മാറി. പ്രശസ്ത നടി കീര്‍ത്തി സുരേഷിന്റെ അമ്മ കൂടിയായ മേനക ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാട്ടിയിരുന്നു. ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന താര വിവാഹമോചനങ്ങളില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കയാണ് നടി.

തമിഴ് സിനിമയിലൂടെയാണ് മേനക സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. തുടര്‍ന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. നീണ്ടകാലം മലയാള സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് സിനിമ നിര്‍മാണ രംഗത്ത് സജീവമായിരുന്നു. സെലിബ്രിറ്റി താരങ്ങളുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്, ഇപ്പോള്‍ സിനിമ താരങ്ങളുടെ കുടംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ചയുടെ കാരണം വ്യക്തമാക്കുകയാണ് മേനക.

താരങ്ങള്‍ ഉള്‍പ്പടെ ഏതൊരാളെയും വിവാഹ മോചനത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ഈഗോയാണെന്ന് നടി മേനക പറയുന്നു. വിട്ടു കൊടുക്കാനുള്ള മനസ്സ് പലര്‍ക്കുമില്ല, ഒരാളുടെ ഭാഗത്ത് നിന്ന് ഒരു ക്ഷമമതി കാര്യങ്ങള്‍ എല്ലാം അവസാനിക്കാന്‍, മേനക പറയുന്നു.  'പുതിയ തലമുറ തുല്യതക്ക് വേണ്ടി മറ്റൊരാള്‍ക്ക് വിധേയപ്പെടാനോ,? അടങ്ങാനോ താത്പര്യപ്പെടുന്നില്ല. ഞങ്ങള്‍ക്കും പ്രാതിനിധ്യം വേണം എന്ന് ചിന്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്' വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് മേനക സുരേഷ് പറഞ്ഞു. 'ഭാര്യ ഭര്‍ത്താക്കന്മാര്‍ വിവാഹമോചനം ചെയ്‌തോളു എന്നാല്‍ അമ്മഅച്ഛന്മാര്‍ അത് ചെയ്യരുതെന്നും' മേനക പറയുന്നു. കൗമുദി ടി.വിയിലാണ് താരം വിശേഷങ്ങള്‍ പങ്കുവച്ചത്

ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുന്ന കുട്ടി അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകേണ്ടി വരുമെന്നും മേനക പറയുന്നു. ഫോറിന്‍ രാജ്യങ്ങളിലൊക്കെ ഉറങ്ങി കൊണ്ടിരിക്കുമ്പോള്‍ കൂര്‍ക്കം വലിച്ചാല്‍ പോലും വിവാഹ മോചനത്തിന് അപ്ലൈ ചെയ്യാമെന്നാണ് എന്നാല്‍ നമ്മുടെ ഇന്ത്യയിലെ സംസ്‌കാരം ഏറെ വിഭിന്നമാണെന്നും മുമ്പ് മേനക പറഞ്ഞിരുന്നു.

 

Read more topics: # menaka suresh ,# words
menaka suresh words

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES