മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. ഇന്നും അഭിനയ മേഖലയിൽ താരം സജീവമാണ്. എന്നാൽ ഇപ്പോൾ സ്ത്രീ മുന്നേറ്റത്തെ കുറിച്ച് വാചാലനായി നടന്‍ മമ്മൂട്ടി. ഒരു വീട്ടിലെ പുരുഷനും സ്ത്രീയും ജോലിക്ക് പോകുകയെന്നത് അത്യാവശ്യ കാര്യമാണെന്നും അതില്‍ ലിംഗ വിവേചനം പാടില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി ടിവിയിലെ സ്ത്രീശക്തി പുരസ്‌കര ദാന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീശാക്തീകരണം എന്നാണ് നമ്മളെല്ലാവരും വലിയ ഭംഗിവാക്കായി പറയുന്നത്. യഥാര്‍ഥത്തില്‍ സ്ത്രീകളെ ശക്തിപ്പെടുത്തുന്ന അവാര്‍ഡല്ല. സ്ത്രീകള്‍ക്ക് അവരുടെ ശക്തി തിരിച്ചറിയാനുള്ള അവാര്‍ഡാണ്. സ്ത്രീ ശാക്തീകരണമെന്ന് ഈ പുരുഷന്‍മാര്‍ പറയുന്നതിന്റെ കാരണം സ്ത്രീകള്‍ക്ക് ശക്തിയില്ല അതുകൊണ്ട് ഞങ്ങള് കുറച്ച് ശക്തി ഉണ്ടാക്കുകയാണ് എന്നാണ്. ഒരു പണിയുമില്ല, സ്ത്രീകളുടെ അത്ര ശക്തി ഇവിടെ വേറാര്‍ക്കുമില്ല,' മമ്മൂട്ടി പറഞ്ഞു.
ഒരു വീട്ടിലെ രണ്ട് പേരും ജോലിക്ക് പോകുന്നതാണ് എപ്പോഴും നല്ലതെന്നും മമ്മൂട്ടി പറഞ്ഞു. രണ്ട് പേര്‍ക്കും ജോലി വേണം. ചില മീശപിരിയന്‍മാര്‍ 'നീ വീട്ടിലെ ജോലി ചെയ്താല്‍ മതി' എന്ന് സ്ത്രീകളോട് പറയുന്ന പ്രവണതയുണ്ട്. അത് ശരിയല്ലെന്നും മമ്മൂട്ടി പറഞ്ഞു.