രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള അല്ലു അര്‍ജുന് ലോകം മുഴുവന്‍ വലിയ ആരാധകവൃന്ദമുണ്ട്. ആഗോള ശ്രദ്ധ നേടിയ 'പുഷ്പ' യുടെ റിലീസിനെത്തുടര്‍ന്ന്, അല്ലു അര്‍ജുന്റെ ജനപ്രീതി ഒട്ടേറെ കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ആരാധകന്‍ തന്റെ ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാര്‍ത്ത സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
സൈക്കിളില്‍ അല്ലു അര്‍ജുനെ കാണാന്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ച ആരാധകനെ അല്ലു അര്‍ജുന്‍ സ്വാഗതം ചെയ്യുകയും അദ്ദേഹവുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ ഈ അവിശ്വസനീയമായ യാത്രയെ കുറിച്ച് കേട്ടറിഞ്ഞാണ് അല്ലു അര്‍ജുന്‍ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായത്.
തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അല്ലു അര്‍ജുന്‍ വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാന്‍ ഒരു വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുകയുമുണ്ടായി. കൂടാതെ ആരാധകന്റെ സൈക്കിള്‍ ബസില്‍ വീട്ടിലേക്ക് അയയ്ക്കാനും വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുകയുമാണ്.
അല്ലു അര്‍ജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുഷ്പ 2ന്റെ പ്രമോഷന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനല്‍കിയാണ് അല്ലു അര്‍ജുന്‍ ആരാധകനെ യാത്രയാക്കുകയുണ്ടായത്.
മടക്കയാത്ര ട്രെയിനിലോ വിമാനത്തിലോ ആക്കുവാന്‍ ടിക്കറ്റ് ശരിയാക്കുവാന്‍ സഹായികളോട് അല്ലു അര്‍ജുന്‍ അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ആദ്യമായി തന്റെ പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ട ആവശ്യത്തിലാണ് ഇപ്പോള്‍ ആരാധകന്‍. തിരികെ സൈക്കിളില്‍ മടങ്ങരുത് എന്നും ആരാധകനോട് അല്ലു അര്‍ജുന്‍ നിര്‍ദ്ദേശിക്കുകയാണ്.
അതേസമയം പുഷ്പ ടു എന്ന സിനിമയുടെ കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. ഡിസംബര്‍ ആറാം തീയതി ഈ സിനിമ റിലീസ് ആവും എന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്