Latest News

എല്ലാ പരാജയങ്ങള്‍ക്കും ഡിപ്രഷനും നന്ദി; റിജക്ട് ചെയ്തതിനും എല്ലാം നന്ദി;ഒരു നടിയും കലാകാരിയും എന്ന നിലയില്‍ ഞാന്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു; കുറിപ്പുമായി മീര വാസുദേവന്‍

Malayalilife
 എല്ലാ പരാജയങ്ങള്‍ക്കും ഡിപ്രഷനും നന്ദി; റിജക്ട് ചെയ്തതിനും എല്ലാം നന്ദി;ഒരു നടിയും കലാകാരിയും എന്ന നിലയില്‍ ഞാന്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു; കുറിപ്പുമായി മീര വാസുദേവന്‍

ന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി വന്നതിന് ശേഷമാണ് മീര വാസുദേവന്‍ എന്ന നടി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. അതിന് ശേഷം കുടുംബവിളക്ക് എന്ന സീരിയലിലൂടെ സുമിത്ര എന്ന കഥാപാത്രമായി വര്‍ഷങ്ങളോളം മലയാളികള്‍ക്കിടയില്‍ ജീവിച്ചു. മിനിസ്‌ക്രീനില്‍ സജീവമാവുമ്പോഴും, സിനികളില്‍ ലഭിയ്ക്കുന്ന അവസരങ്ങള്‍ മീര ഒഴിവാക്കിയിരുന്നില്ല. ഇപ്പോഴിതാ സിനിമാ - സീരിയല്‍ അഭിനയ ലോകത്തേക്ക് മീര വാസുദേവന്‍ എത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു.

2025, ഈ വര്‍ഷം എനിക്ക് വളരെ അധികം പ്രത്യേകതയുള്ളതാണ്. ഒരു നടിയും കലാകാരിയും എന്ന നിലയില്‍ ഞാന്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഈ കാലയളവിനുള്ളില്‍ നല്ലൊരു അഭിനേത്രിയും ടെക്നീഷ്യനും കമ്യൂണിക്കേറ്റവും ആവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ എല്ലാ പരാജയങ്ങള്‍ക്കും ഡിപ്രഷനും, എന്നെ റിജക്ട് ചെയ്തതിനും എല്ലാം നന്ദി, കാരണം അതെല്ലാം എന്നെ കൂടുതല്‍ പരുവപ്പെടുത്തുകയായിരുന്നു.

ഇവിടെയുള്ള എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബത്തിലെ നിങ്ങളെല്ലാം എന്നെപ്പോലെ തന്നെ കുടുംബത്തിലും, സ്നേഹത്തിലും, ആരോഗ്യത്തിലും, ജോലിയിലും അനുഗ്രഹീതരായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ സമൃദ്ധിക്കും മനസ്സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഒരു ചെറിയ പ്രാര്‍ത്ഥനയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകള്‍. ജയ് ശ്രീ കൃഷ്ണ ചൈതന്യ പ്രഭു നിത്യാനന്ദ ശ്രീ അദ്വൈത ഗദാധര്‍ ശ്രീവാസ് ആദി ഗൗര്‍ ഭക്ത വൃന്ദ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ- എന്നാണ് മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഈ ഫോട്ടോ എടുത്തത് തന്റെ ഭര്‍ത്താവാണ് എന്നും മീര പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അതിന് താഴെ മറുപടിയുമായി ഭര്‍ത്താവ് വിപിന്‍ എത്തി. എന്റെ ലോകം എന്നായിരുന്നു വിപിന്റെ കമന്റ്. കുടുംബവിളക്ക് ഉള്‍പ്പടെ നിരവധി സിനിമകളുടെ ക്യാമറമാനാണ് മീര വാസുദേവന്റെ ഭര്‍ത്താവ് വിപിന്‍. മധുര നൊമ്പരക്കാറ്റ് എന്ന സീരിയലിലാണ് നിലവില്‍ മീര വാസുദേവന്‍ അഭിനയിക്കുന്നത്. അതിനൊപ്പം സിനിമകളും ചെയ്യുന്നുണ്ട്.
 

meera vasudevan wrote about acting life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES