Latest News

മീര നന്ദന്റെ വിവാഹം ജൂണില്‍; കൊച്ചിയില്‍ ജൂണ്‍ 29 ന് നടക്കുന്ന വിവാഹത്തില്‍ ശ്രീജു ശ്രീകുമാര്‍ നടിക്ക് താലിചാര്‍ത്തും

Malayalilife
മീര നന്ദന്റെ വിവാഹം ജൂണില്‍; കൊച്ചിയില്‍ ജൂണ്‍ 29 ന് നടക്കുന്ന വിവാഹത്തില്‍ ശ്രീജു ശ്രീകുമാര്‍ നടിക്ക് താലിചാര്‍ത്തും

ലച്ചിത്ര താരം മീര നന്ദന്റെയും ശ്രീജു ശ്രീകുമാറിന്റെയും വിവാഹം ജൂണ്‍ 29 ന് രാവിലെ 12.05 നും 12.35 നും മദ്ധ്യേ കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കഴിഞ്ഞ സെപ്തംബറിലായിരുന്നു മീര നന്ദന്റെയും ശ്രീജു ശ്രീകുമാറിന്റെയും വിവാഹ നിശ്ചയം നടന്നത്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ശ്രീജു അക്കൗണ്ടന്റാണ്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. 

തിരുവനന്തപുരം ഇടവ സാമശ്രീയില്‍ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. ശ്രീജുവിന്റെ കുടുംബം യു.കെ.യില്‍ സ്ഥിര താമസമാണ്. അവതാരകയായി കരിയര്‍ തുടങ്ങിയ മീര നന്ദന്‍ ദിലീപിന്റെ നായികയായി മുല്ലയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലുങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും കരോട് പതി എന്ന ചിത്രത്തിലൂടെ കന്നടയിലും അരങ്ങേറി. 

സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് അജ്മാനില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തു വരികയാണ് മീര ഇപ്പോള്‍. എളമക്കര 'മുല്ല' വീട്ടില്‍ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര.

Read more topics: # മീര ശ്രീജു
meera nandan wedding day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES