അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മീര വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നടിയെ അശ്ലീലം കൊണ്ട് പൊതിഞ്ഞായിരുന്നു പലരുടെയും കമന്റുകള്‍. ഇതിനെതിരെ ആഞ്ഞടിച്ച് മീര രംഗത്തെത്തിയിരുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും നടി മീര നന്ദന്‍ പ്രതികരിക്കുന്നു. തന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞു. പണ്ടൊക്കെ പുറത്ത് പോവുമ്പോള്‍ ആളുകള്‍ വന്ന് പറയാറുള്ളത് സിനിമയിലൊക്കെ കാണാറുണ്ടെന്നാണ്. ചാനലിലെ പ്രോഗാം നന്നാവുന്നുണ്ടെന്നും പറയാറുണ്ട്. ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ് താരം പറഞ്ഞത്. ചിത്രങ്ങള്‍ക്ക് ഒരു പാട് മോശം കമന്റുകള്‍ ചിത്രത്തിന് വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ലെന്ന് മനസിലായില്ലെന്നും മീര പറഞ്ഞു. വിമര്‍ശനംനിരവധി എത്തിയിട്ടും താന്‍ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങളൊക്കെയും പോസ്റ്റ് ചെയ്യുമെന്നാണ് മീര വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇപ്പോള്‍ വീണ്ടും അത്തരത്തില്‍ ഒരു ചിത്രമാണ് മീര പങ്കുവച്ചിരിക്കുന്നത്.
മുട്ടൊപ്പമില്ലാത്ത ഒരു ഡ്രസ് ധരിച്ച ചിത്രമാണ് മീര പങ്കുവച്ചത്. സദാചാരത്തിന്റെ കണ്ണില്ലാതെ കാണുന്നവര്‍ക്ക് വളരെ മനോഹരമാണ് ഈ ചിത്രങ്ങള്‍. പലരും നല്ല കമന്റുകളും ചിത്രത്തിന് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലരാകട്ടെ വീണ്ടും സദാചാരത്തിന്റെ അളവുകോല്‍ വച്ചാണ് മീരയെ അളക്കുന്നത്. ഓരോ ആഴ്ചയും മീരയുടെ വസ്ത്രത്തിന്റെ ഇറക്കം കുറയുന്നുവെന്നും, പടത്തിന്റെ എണ്ണം കുറഞ്ഞപ്പോള്‍ വസ്ത്രത്തിന്റെ ഇറക്കവും കുറഞ്ഞു. ബിക്കിനി ഫോട്ടോ ഇടാമോ? ചേച്ചി തൊടയും കാണിച്ചോട് പിന്നെയും ഇറങ്ങിയല്ലോ, സെക്‌സി ലെഗ്‌സ് തുടങ്ങിയ കമന്റുകളും ചിത്രത്തിനുണ്ട്. മീര കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല.