Latest News

ബോളിവുഡില്‍ പീഡനങ്ങളില്ല; എല്ലാം പരസ്പര സമ്മതത്തോടെ മാത്രം; മോശമായ അനുഭവം ഉണ്ടായാല്‍ അന്ന് തന്നെ പ്രതികരിക്കണം; വിവാദം ഉണ്ടാക്കാന്‍ മാത്രമേ മീ ടൂ ക്യാമ്പയിന്‍ ഉപകരിക്കു നടി ശില്‍പ്പ ഷിന്‍ഡെ

Malayalilife
 ബോളിവുഡില്‍ പീഡനങ്ങളില്ല; എല്ലാം പരസ്പര സമ്മതത്തോടെ മാത്രം; മോശമായ അനുഭവം ഉണ്ടായാല്‍ അന്ന് തന്നെ പ്രതികരിക്കണം; വിവാദം ഉണ്ടാക്കാന്‍ മാത്രമേ  മീ ടൂ ക്യാമ്പയിന്‍ ഉപകരിക്കു നടി ശില്‍പ്പ ഷിന്‍ഡെ

ങ്ങള്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് നടിമാര്‍ നടത്തുന്ന തുറന്നുപറച്ചിലുകള്‍ക്ക് വലിയ പിന്തുണയാണ് ബോളിവുഡ് നല്‍കുന്നത്. പ്രമുഖ നടന്മാരും സിനിമാ സംഘടനകളും ഉള്‍പ്പെടെ മീ ടു ക്യാംപെയിന് പിന്തുണ നല്‍കുമ്പോള്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ താരമായ ശില്‍പ്പ ഷിന്‍ഡെ. ബോളിവുഡില്‍ പീഡനങ്ങളില്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെ മാത്രമാണ് നടക്കുകയുള്ളുവെന്നും ശില്‍പ്പ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ബോളിവുഡ് മോശം ഇന്‍ഡസ്ട്രിയല്ല. അതേ സമയം അത്ര നല്ലതുമല്ല. എല്ലാ സ്ഥലങ്ങളിലും ഇത് സംഭവിക്കും. പക്ഷെ ഇവിടെയുള്ളവര്‍ തന്നെ ഈ ഇന്‍ഡസ്ട്രിയെ നാണം കെടുത്താന്‍ ശ്രമിക്കുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇവിടെയുള്ളവരെല്ലാം മോശക്കാരല്ല. നിങ്ങളുടെ സമീപനം അനുസരിച്ചായിരിക്കും തിരിച്ചുള്ള പെരുമാറ്റ എന്ന് ശില്‍പ്പ ഷിന്‍ഡെ പറയുന്നു

'നിങ്ങള്‍ക്ക് എന്നാണ് മോശമായ അനുഭവം ഉണ്ടായത് അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ ഒരുപാട് കഴിഞ്ഞതിന് ശേഷം ആ കാര്യം തുറന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല. നിങ്ങളുടെ ഭാഗം ആരും കേള്‍ക്കില്ല. വിവാദം ഉണ്ടാക്കാന്‍ മാത്രമേ അത് സഹായിക്കുകയുള്ളൂ. ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോട് കൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ- ഷില്‍പ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നയിച്ച സൂപ്പര്‍ ഹിറ്റ് ഷോ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ വിജയിയായിരുന്നു സീരിയല്‍ താരം കൂടിയായ ശില്‍പ്പ ഷിന്‍ഡെ. ബിഗ് ബോസ് മത്സരത്തിന് ശേഷം സീരിയല്‍ രംഗത്തുനിന്ന് താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെകുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സീരിയല്‍ നിര്‍മാതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് അന്ന് ശില്‍പ്പ ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലപാട് മാറ്റങ്ങള്‍ക്ക് കാരണം വ്യക്തമാക്കാന്‍  നടി തയ്യാറായിട്ടില്ല.

me too-campaign-there is no-rape in industry everything is mutual-Shilpa Shinde

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES