Latest News

ജെം ഓഫ് എ പേഴ്സണ്‍! ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍;  ഒരു പക്ഷിയെപ്പോലെ പറന്നു അദ്ദേഹം ജീവിതയാത്ര തുടരുന്നു; ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു; ഗോപി സുന്ദറിനെക്കുറിച്ച് മയോനി കുറിച്ചത്

Malayalilife
 ജെം ഓഫ് എ പേഴ്സണ്‍! ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍;  ഒരു പക്ഷിയെപ്പോലെ പറന്നു അദ്ദേഹം ജീവിതയാത്ര തുടരുന്നു; ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു; ഗോപി സുന്ദറിനെക്കുറിച്ച് മയോനി കുറിച്ചത്

ലയാളികള്‍ക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ചര്‍ച്ചയായിരിക്കുകയാണ് താരം.

ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് കാരണം. ഗോപി സുന്ദര്‍ എന്നും തന്നെ അത്ഭുതപ്പെടുത്തുന്നയാളാണ് എന്നാണ് മയോനി പറയുന്നത്.

''ജെം ഓഫ് എ പേഴ്സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്.''

''സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി'' എന്നാണ് മയോനി സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

mayoni aka priya nair POST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES