സ്ഥിരം സൈബര്‍ സ്പെയ്സ് ആക്രമണം നേരിടാറുള്ള ആളാണ് ഗോപി സുന്ദര്‍. പലപ്പോഴും വിമര്‍ശന കമന്റുകളുമായി എത്തുന്നവരെ കുറിക്ക് കൊള്ളുന്ന മറുപടി നല്കി നേരിടാറുള്ള ഗോപി ഇത്തവണ നിയമനടപടികളിലൂടെ നേരിടുകയാണ് ചെയ്തത്. അശ്ലീല കമന്റുകള്‍ ഇക്കുറി സ്വന്തം അമ്മയുടെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ ആണ് ഗോപിക്ക് നിയമനടപടികളിലേക്ക് കടന്നത്. അദ്ദേഹം കൊച്ചി സൈബര്‍ പോലീസില്‍ കേസ് നല്‍കുകയായിരുന്നു
തീര്‍ത്തും മോശമായ മലയാള അശ്ളീല പദം ഉപയോഗിച്ച് കൊണ്ടാണ് ഇയാള്‍ ഗോപി സുന്ദറിന്റെ അമ്മയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആ കമന്റ് സ്‌ക്രീന്‍ഷോട്ട് അടിച്ച് ഗോപി തന്റെ ഫേസ്ബുക്ക് ആരാധകര്‍ക്ക് മുന്നില്‍ വിട്ടുകൊടുക്കുകയായിരുന്നു. പരാതി കൊടുത്ത വിവരവും വാര്‍ത്തയായതിനെ തുടര്‍ന്ന് ഗോപി ഇപ്പോള്‍ അയാളുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. സുധി എന്നാണ് കമന്റ് ചെയ്ത ആളുടെ പേര്. 'ഇദ്ദേഹമാണോ സപ്താഹം വായിക്കുന്ന ആള്‍' എന്ന നിലയിലാണ് ഗോപി ക്യാപ്ഷന്‍ നല്‍കി ഒരു കളര്‍ ചിത്രവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും പോസ്റ്റ് ചെയ്തത്
ഈ പ്രൊഫൈല്‍ ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും, ലോക്ക് ചെയ്ത നിലയിലാണ്. ചിങ്ങം ഒന്നിന് കേരളീയ വേഷത്തിലുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ സുധി എസ് നായര്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവ് ഇട്ട കമന്റിനെതിരെയാണ് പരാതി നല്‍കിയത്.
ഇനി നമുക്ക് സപ്താഹം വായിക്കാം'-എന്ന അടിക്കുറിപ്പോടെ പരാതിയുടെ പകര്‍പ്പ് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 'സുധി എസ് നായര്‍ക്ക് എന്റെ അമ്മയെ വേണമെന്നാണ് പറയുന്നത്. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. നിഷ്‌കളങ്കയായ എന്റെ അമ്മയെ അവന്‍ അപമാനിച്ചതില്‍ എനിക്ക് സങ്കടമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവനെ നിങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്യണം. ഞാന്‍ ഇല്ല. ദൈവം ഇവനെ അനുഗ്രഹിക്കട്ടെ'- എന്നാണ് കഴിഞ്ഞദിവസം അശ്ലീല കമന്റുകള്‍ പങ്കുവച്ച് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
തുടര്‍ന്ന് ധാരാളം പേര്‍ ഗോപി സുന്ദറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കാനായിരുന്നു ഒരു ഉപഭോക്താവ് സംഗീത സംവിധായകനോട് നിര്‍ദേശിച്ചത്. പൊലീസ് സ്വമേധയാ കേസ് എടുക്കട്ടെ അല്ലേ എന്നാണ് അതിന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. ഇതിനുപിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയതിന്റെ പകര്‍പ്പ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്.