കസവ് നേരിയത് തോളിലണിഞ്ഞ് തിരുവോണ സദ്യയുണ്ട്  ഹള്‍ക്ക്; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഓണസദ്യയുമായി മാര്‍വല്‍ സ്റ്റുഡിയോ; ചിത്രം ഏറ്റെടുത്ത് മലയാളികളും 

Malayalilife
topbanner
കസവ് നേരിയത് തോളിലണിഞ്ഞ് തിരുവോണ സദ്യയുണ്ട്  ഹള്‍ക്ക്; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഓണസദ്യയുമായി മാര്‍വല്‍ സ്റ്റുഡിയോ; ചിത്രം ഏറ്റെടുത്ത് മലയാളികളും 

ന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓര്‍മകളുമായി ഒരു പൊന്നോണക്കാലം കൂടി മലയാളി ആഘോഷിക്കുമ്പോള്‍ ഓണത്തിന് ആശംസകള്‍ നേര്‍ന്ന് മാര്‍വല്‍ സ്റ്റുഡിയോയും. പേമാരിയും പ്രളയവും തകര്‍ത്ത കേരളം അതീജിവനത്തിന്റെ ഓണനാളുകള്‍ ആഘോഷിക്കുമ്പോഴാണ് മലയാളികളെ നെഞ്ചോട് ചേര്‍ത്ത് അന്യനാട്ടില്‍ നിന്ന് പോലും ആശംസകള്‍ എത്തുന്നത്.  മാര്‍വലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിലാണ്.

തൂഷനിലയിട്ട് തിരുവോണ സദ്യകഴിക്കുന്ന ഹള്‍ക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍വല്‍ ടീം ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കസവ് തോര്‍ത്ത് തോളിലേന്തി ട്രെഡിഷണല്‍ മലയാളി ലുക്കിലാണ് ഹള്‍ക്ക് ചിത്രത്തില്‍.

ലോകപ്രശസ്ത കോമിക്‌സ് കഥാപാത്രങ്ങളുടെ സൃഷ്ടക്കളുടെ ഇന്ത്യന്‍ പേജിലാണ് ഓണാശംസ. മാര്‍വലിന്റെ ജനപ്രിയ കഥാപാത്രം ഹള്‍ക്ക് ഓണ സദ്യ കഴിക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. ഓണ സദ്യ ഓകെ, ഹള്‍ക്ക് മോഡ് ഓക്കെ എന്നാണ് എഴുതിയിരിക്കുന്നത്. ഓണാശംസകളും ഉണ്ട്. നിരവധി മലയാളികളാണ് ഈ പോസ്റ്റിനടയില്‍ ഓണാശംസകള്‍ക്ക് നന്ദി അറിയിക്കുന്നത്.

Read more topics: # marval studio onam wishes
marval studio onam wishes

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES