Latest News

ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി! പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചിന് തീയേറ്ററുകളിലേക്ക്

Malayalilife
 ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി! പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചിന് തീയേറ്ററുകളിലേക്ക്


പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി .ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത് .മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമതായി എത്തുന്നത് മധുവാണ്.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.നേരത്തെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് ഈ വിവരം അറിയിച്ചത്. മലയാളം, തമിഴ്, ഹിന്ദി, എന്നിങ്ങനെ മൂന്നു ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. 

maraykar arabi kadalinte simham movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES